KeralaCinemaMollywoodLatest NewsNewsIndiaEntertainment

“അച്ഛൻ അടക്കി വാണിരുന്ന കാലം കഴിഞ്ഞു മോനെ, ഇത് നവയുഗം” : വിജയ് യേശുദാസിന് മറുപടിയുമായി സംഗീത പ്രേമിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ ഇനി പാടില്ലന്ന വിജയ് യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയകളിലുടനീളം.തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് കൂടുതലും.നേരത്തെ വേണ്ടിയിരുന്നു എന്നും പുതിയ നല്ല് ഗായകര്‍ക്ക് അവസരം കിട്ടാന്‍ ഉപകരിക്കുമെന്നും ഒക്കെ പറഞ്ഞ് വിജയിനെ കളിയാക്കുയാണ് പലരും.

Read Also : പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു

സംഗീത പ്രേമിയും പ്രവാസി മലയാളിയുമായ മനോജ് കൈപ്പള്ളി എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

“ഒരു കാലഘട്ടത്തിൽ ഉദിച്ചുയർന്നഗായകനായ ഉണ്ണിമേനോനും, വേണു ഗോപാലിനും, മാർക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ. തൈക്കൂടം ബ്രിഢ്ജിനും ഹരിശങ്കറിനും തുടങ്ങീ എല്ലാ ഗായകർക്കും നവയുഗത്തിൽ അവരുടേതായ സ്ഥാനം ഉണ്ടാക്കാൻ സാധിക്കും. കഴിവുണ്ടെങ്കിൽ. അച്ചന്റെ അഹങ്കാരത്തിന്റേയും ഹുങ്കിന്റേയും തണലിൽ മുടിചൂടാമന്നനായി എന്നും ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു”,മനോജ് കൈപ്പള്ളി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :

https://www.facebook.com/manoj.kaippilly/posts/10220359701281650

shortlink

Related Articles

Post Your Comments

Related Articles


Back to top button