ന്യൂഡല്‍ഹി: തായ്വാനെ ലക്ഷ്യം വെച്ച് ഇന്ത്യ. തായ്വാനുമായി വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യ. എന്നാൽ ചൈനയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വ്യാപാര ചര്‍ച്ചകള്‍ക്കാണു സാധ്യത തെളിയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്വാനിലെ ഫോക്സ് കോണ്‍ ടെക്നോളജി ഗ്രൂപ്പും, വിസ്ട്രോണ്‍ കോര്‍പ്പറേഷനും പെഗാട്രോണ്‍ കോര്‍പ്പറേഷനും ആകെ പത്തുലക്ഷം കോടിയുടെ വ്യാപാര കരാറാണ് ഇന്ത്യയുമായി ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിയതായാണു റിപ്പോര്‍ട്ടുകള്‍.
Read Also: ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? ട്വിറ്റുമായി ശശി തരൂര്‍
അതേസമയം തായ്വാൻ നിരവധി വര്‍ഷങ്ങളായി ഇന്ത്യയുമായി വ്യാപാരബന്ധം ആഗ്രഹിക്കുന്നുണ്ട്. ലോക വ്യാപാര സംഘടനയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഉടമ്പടികൾ ചൈനയുമായുള്ള ബന്ധം വഷളാക്കുമെന്നതിനാല്‍ ഇതില്‍ നിന്നു ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തായ്വാനുമായുള്ള വ്യാപാരബന്ധം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികമെന്നു മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പ്രതികരിച്ചു.
ഇലക്ട്രോണിക്സ്, ടെക്നോളജി എന്നീ മേഖലകളിലാണ് ഇന്ത്യ തയ്വാനുമായി ബന്ധം ആഗ്രഹിക്കുന്നതെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു. അതേസമയം ചൈന വ്യാപാര രംഗത്ത് നടത്തിയ കടന്നുകയറ്റത്തിനോടും ഗുണനിലവാര തകര്‍ച്ചയോടും ഇന്ത്യ ശക്തമായി പ്രതികരിച്ച ശേഷമാണ് തായ്വാൻ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നത്. അമേരിക്കൻ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ഇടപെടലും തായ്വാന് സഹായകരമാണ്.
Post Your Comments