COVID 19Latest NewsIndiaNewsInternational

കൊറോണ വൈറസ് : ലോകത്ത് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ദശലക്ഷം കോവിഡ് പരിശോധനയില്‍ 310 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Read Also : തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം കുറയുന്നെന്ന് ആരോഗ്യവകുപ്പ് 

കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകളില്‍ ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യമാണ് ഇന്ത്യ. ദശലക്ഷം പരിശോധനയില്‍ 665 പേര്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിക്കുന്നത്. റഷ്യയില്‍ 706 പേര്‍ക്കും സ്‌പെയ്‌നില്‍ 936 പേര്‍ക്കും അമേരിക്കയില്‍ 1,153 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനില്‍ ദശലക്ഷം പരിശോധനയില്‍ 1,746 പേര്‍ക്കാണ് രോഗം ബാധിക്കുന്നതെങ്കില്‍ 2,457 പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗം സ്ഥിരീകരിക്കുന്നത്.

ദശലക്ഷം പരിശോധയുടെ ഫലം താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധം രോഗത്തെ പിടിച്ചുനിര്‍ത്തിയെന്നാണ് വ്യക്തമാകുന്നത്. പരിശോധനകളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് ഉണ്ടെന്നും രോഗമുക്തരുടെ എണ്ണത്തില്‍ ഒന്നാമതാണെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button