മലപ്പുറം : കസ്റ്റംസ് ചോദ്യം ചെയ്യല്ലിന് ഹാജരാവൻ ആവശ്യപ്പെട്ടതിന് പിന്നാലെ എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ തിരക്കഥയെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. ശിവശങ്കറിനു ശേഷം അന്വേഷണം ആർക്കു നേരെ എന്ന ഭയമുള്ളതുകൊണ്ടാണ് സിപിഎം അദേഹത്തിന് ചുറ്റും രക്ഷാകവചമൊരുക്കുന്നതെന്നും എംടി രമേശ് വിമർശിച്ചു. മലപ്പുറം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി രമേശ്.
അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിൻ്റെ പൊതുസ്വഭാവമാണെന്നും ഇനിയും പലർക്കും നെഞ്ച് വേദന വരാനിരിക്കുന്നതേയുള്ളൂവെന്നും എംടി രമേശ് പറഞ്ഞു. കേസ് നേർവഴിക്കാണ് പോകുന്നതെന്നതിൻ്റെ സൂചനയാണിതെന്നും എംടി രമേശ് പറഞ്ഞു.
Read Also : അലാസ്കയ്ക്ക് സമീപം വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു
അതേസമയം തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സിപിഎമ്മിന് പ്രതിസന്ധി കൂടുകയാണെന്നും എംടി രമേശ് പരിഹസിച്ചു. എൽഡിഎഫും യുഡിഎഫും സ്വന്തം നിലപാട് ബലി കഴിക്കുന്നു. ജോസ് കെ.മാണിയെ ഒപ്പം ചേർത്തതും യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ ഒപ്പം ചേർത്ത തീരുമാനവും സ്വന്തം നിലപാട് ബലി കഴിക്കുന്നതാണെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
Post Your Comments