Latest NewsIndiaNews

മതപഠനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നു, ; വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍, ഇവിടുത്തെ 15 മുന്‍ വിദ്യാര്‍ത്ഥികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി : ഷോപ്പിയാനിലെയും പുല്‍വാമയിലെയും ചില വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കെതിരെ രഹസ്യാനേഷണ ഏജന്‍സികളുടെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ഈ സ്ഥാപനങ്ങള്‍ നയിക്കുന്നുവെന്ന സംശയത്തെതുടര്‍ന്ന് ഇവ രഹസ്യാന്വേഷണ ഏജന്‍സികളുടെ നീരീക്ഷണത്തിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ഷോപിയാന്‍ ആസ്ഥാനമായുള്ള ഒരു കോളേജാണ് നിരീക്ഷണത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഈ കോളേജില്‍ മതപരിശീലനമാണു നല്‍കുന്നത്. മെട്രിക്കുലേറ്റ്, ഇന്റര്‍മീഡിയറ്റ് കോഴ്സുകളും ആര്‍ട്സ് വിഭാഗത്തില്‍ ബിരുദ കോഴ്‌സുകളുമുണ്ട്. കോളേജ് അടുത്തിടെ പൊതു സുരക്ഷാ നിയമത്തിന്റെ (പിഎസ്എ) കീഴിലാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിയായ സജ്ജദ് ഭട്ടിനൊപ്പം ഇവിടുത്തെ 15 മുന്‍ വിദ്യാര്‍ത്ഥികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നു കണ്ടെത്തി. ഇവിടെ പഠിപ്പിച്ചിരുന്ന മൂന്ന് അദ്ധ്യാപര്‍ക്കെതിരെ പി.എസ്.എ ചുമത്തി

‘ഷോപിയാനിലെയും പുല്‍വാമയിലെയും നിരവധി സ്‌കൂളുകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ യു.എ.പി.എ പ്രകാരം നിരോധിച്ചിട്ടുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടേതിനു സമാനമായ കാര്യങ്ങളാണു പഠിപ്പിക്കുന്നത്. സ്വദേശികളായ ആണ്‍കുട്ടികളെ തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നിയമാനുസൃത സംവിധാനമായി ഈ സ്‌കൂളുകള്‍ മാറുന്നുണ്ടെന്നു സംശയിക്കുന്നുവെന്ന് ജമ്മു കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു.

അതേസമയം തെക്കന്‍ കാശ്മീരിലെ യുവാക്കളെ ആകര്‍ഷിക്കുന്നതിനും അതിര്‍ത്തിയില്‍നിന്നു ഡ്രോണ്‍ വഴി കടത്തുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും ഭീകരസംഘടനകള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button