ശ്രീനഗർ : കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ ഇമ്രാൻഖാൻ പദ്ധതിയിടുന്നതായി രഹസ്യ റിപ്പോർട്ട് . നിയന്ത്രണ രേഖയ്ക്ക് സമീപം പുതിയ ടവറുകൾ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വർധിപ്പിച്ചും കശ്മീരിൽ മൊബൈൽ സേവനം ലഭ്യമാക്കാനുള്ള പദ്ധതികൾ പാകിസ്ഥാൻ തയ്യാറാക്കുകയാണെന്നാണ് റിപ്പോർട്ട്.
Read Also : ചന്ദ്രനിലും സെല്ലുലാര്‍ നെറ്റ്വര്‍ക്ക് ഒരുക്കി പ്രമുഖ മൊബൈൽ കമ്പനി
ഒരു വർഷത്തോളമായി ഇത്തരം നീക്കങ്ങൾ നടക്കുന്നുവെന്നാണ് ഡൽഹിയിലെ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താനിൽ നിന്നും നുഴഞ്ഞു കയറുന്ന ഭീകരർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്വരയിലെ വാർത്താ വിനിമയ സംവിധാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പാകിസ്താൻ ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം.
Post Your Comments