കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിനെതിരെ വ്യാജ പ്രചാരണം. തന്നോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി പ്രവര്‍ത്തകനെ ഖുശ്ബു മര്‍ദ്ദിക്കുന്നു എന്ന അടിക്കുറിപ്പോട് കൂടിയാണ് പഴയ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന സംഭവമാണ് ഇപ്പോഴത്തേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read also: കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തിയിരുന്ന കുറ്റവാളി അറസ്റ്റിൽ
2019ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്-ജെ.ഡി.യു സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖുശ്ബു ബംഗളുരുവില്‍ എത്തിയപ്പോള്‍ ഒരു പ്രവര്ത്തകന് അപമര്യാദയായി പെരുമാറുകയും ഖുശ്ബു അയാളുടെ മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ വീഡിയോയാണെന്ന രീതിയിൽ പ്രചരിക്കുന്നത്. ബംഗളുരു സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴാണ് ഒരാള്‍ ഖുശ്ബുവിന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചത്.
Post Your Comments