
അബുദാബി: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പറാണ് ധോണി. ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഉള്ള മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി ധോണി നേടിയിരിക്കുകയാണ്.
200 മത്സരങ്ങള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് ധോണി ഇപ്പോള്‍. ഐപിഎല്‍ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈയ്‌ക്കൊപ്പമാണ് ധോണി മത്സരിച്ചിട്ടുള്ളത്. 170 മത്സരങ്ങള്‍ അദ്ദേഹം മഞ്ഞ ജേഴ്‌സിയിലാണ് പൂര്‍ത്തിയാക്കിയത്. 30 മത്സരങ്ങള്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടിയായിരുന്നു കളിച്ചത്. ചെന്നൈയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് ധോണി പൂനെയ്ക്ക് വേണ്ടി കളിക്കുന്നത്.
ധോണിക്ക് പിന്നിലുള്ള താരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 197 മത്സരങ്ങളാണ് രോഹിത്തിനുള്ളത് .
Post Your Comments