COVID 19Latest NewsNewsOmanGulf

കോവിഡ് : ഒമാനിൽ രോഗവിമുക്തർ 95000കടന്നു

മസ്കറ്റ് : ഒമാനിൽ 641 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110,594ഉം, . മരണ നിരക്ക് 1114ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 776 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 96400 ആയി ഉയര്‍ന്നു. 87.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 50 പേരെ കൂടി കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, നിലവിൽ ചികിത്സയിലായവരുടെ എണ്ണം 504ആയി. 201 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read : സംസ്ഥാനത്ത് ഇന്ന് 5022പേർക്ക് കോവിഡ് : രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന

യുഎഇയിൽ ആശ്വാസ ദിനം, ഏതാനും ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിൽ താഴെ എത്തി. 77,000 പരിശോധനകളില്‍ നിന്നു 915പേർക്കാണ് തിങ്കളാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം . 1,16,517ഉം, മരണസംഖ്യ 466ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1295 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,08,811 ആയ ഉയർന്നു. . നിലവില്‍ 7,240 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ആകെ 1.17 കോടിയിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button