ലക്‌നൗ : ഒരു ജില്ല ഒരു ഉത്പന്നം വെർച്വൽ മേള ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. ഓൺലൈനിലൂടെയുള്ള മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവ്വഹിച്ചത്. ഒക്ടോബർ 23 നാണ് വെർച്വൽ മേള അവസാനിക്കുന്നത്.
നിക്ഷേപത്തിന്റെ സാധ്യതയും തൊഴിൽ സാധ്യതകളും വർധിപ്പിക്കാനായി 2017-18 കാലഘട്ടത്തിലാണ് ഇത്തരമൊരു പദ്ധതിയ്ക്ക് യോഗി സർക്കാർ രൂപം നൽകിയത്. എഫ്‌ഐസിസിയുടെ സഹകരണത്തോടെയായിരുന്നു സർക്കാർ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി ആരംഭിച്ചത്..
പദ്ധതി വിജയകരമായിമുന്നോട്ട് പോകുന്നതിൽ സന്തോഷവാനാണെന്ന് ഉദ്ഘാടന വേളയിൽ യോഗി പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ ഇത്തരമൊരു വെർച്വൽ മേള സംഘടിപ്പിച്ചതിന് എംഎസ്എംഇ വിഭാഗത്തോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments