COVID 19Latest NewsIndiaNews

രാജ്യത്ത് സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. ചില സംസ്ഥാനങ്ങളിലെ ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടായതായാണ് കേന്ദ്ര മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സൺ ഡേ സംവാദിലൂടെ വ്യക്തമാക്കിയിരിക്കുന്നത്- വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Read Also : സാമ്പത്തിക സഹായമായി കേന്ദ്ര സർക്കാർ കേ​ര​ള​ത്തി​ന് നൽകുന്നത് 9006 കോ​ടി രൂ​പ

ബംഗാളിൽ സമൂഹവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത് ചൂണ്ടിക്കാട്ടി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തത് എന്ന് പരിപാടിയിൽ പങ്കെടുത്ത ആൾ ചോദിച്ചു. “പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടായി. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് കൂടുതലായും സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തത്. എന്നാലിത് രാജ്യത്ത് എല്ലായിടത്തും ഉണ്ടായിട്ടില്ല.” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അതേസമയം, രാജ്യം കൊവിഡ് വ്യാപനത്തിന്റെ അതി തീവ്ര ഘട്ടം പിന്നിട്ടുവെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ സമിതി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം അടുത്ത വർഷം ഫെബ്രുവരിയോടെ നിയന്ത്രണ വിധേയമാകും. ഫെബ്രുവരിയോടെ രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താമെന്ന് വിദഗ്ദ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button