ന്യൂഡൽഹി: 100-ാം വാര്‍ഷികത്തിൽ ഏറ്റുമുട്ടാനൊരുങ്ങി സിപിഐ-സിപിഎം. 1920 ഒക്ടോബര്‍ 17 ന് താഷ്‌കന്റില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ തര്‍ക്കം. സിപിഎമ്മാണ് താഷ്‌ക്കന്റ് സമ്മേളനത്തിന്റെ 100 വാര്‍ഷികം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കമായി ആചരിച്ചത്. ഇതുമായി ബന്ധപ്പെട്ട മലയാള മനോരമയില്‍ എഴുത്തുകാരന്‍ സക്കറിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ സിപിഐ രംഗത്തുവന്നു. താഷ്‌ക്കെന്റിന്റെ വാര്‍ഷികം ആഘോഷിച്ചതിനെതിരെയും പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ക്കെതിരെയും സിപിഐ നേതാവ് ബിനോയ് വിശ്വമാണ് രൂക്ഷമായി വിമർശിച്ചത്. രംഗത്തെത്തി. ‘പിളര്‍പ്പിനെ മഹത്വവല്‍ക്കരിക്കേണ്ട’ എന്ന പേരിൽ മലയാള മനോരമയിൽ എഴുതിയ ലേഖനത്തിലാണ് ബിനോയ് വിശ്വം സിപിഎം നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചത്.
‘ഭിന്നിച്ചു കഴിഞ്ഞാല്‍ പിന്നെയെല്ലാം വെവ്വെറെ ആകണം. നയവും പരിപാടിയും മാത്രമല്ല, ചരിത്രം പോലും വെവ്വേറെ ആകണമെന്ന് സിപിഎം തീരുമാനിച്ചു. അങ്ങനെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നിച്ച് അംഗീകരിച്ചു പോന്ന 1925 ഡിസംബര്‍ 26 എന്ന ജനനതീയതി മാറ്റി കുറിക്കാന്‍ ആ സഖാക്കള്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 17 എന്ന തീയതിയും അവര്‍ അതിനായി കണ്ടെത്തി’ ബിനോയ് വിശ്വം എഴുതി. എങ്ങനെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1925 ഡിസംബര്‍ 26 ജനനത്തീയതിയാണ് കണക്കാക്കിയതെന്നതിന്റെ ചരിത്രപരമായ പശ്ചാത്തലവും ബിനോയ് വിശ്വം ലേഖനത്തില്‍ വിശദീകരിക്കുന്നു.
Read Also: തിരഞ്ഞെടുപ്പ് ചെലവ്: ഇടത് അനുഭാവമുളള സര്‍ക്കാര്‍ ജീവനക്കാർ 15 കോടി നൽകണമെന്ന് സിപിഎം
“ജനനത്തീയതിയെക്കുറിച്ച് പാര്‍ട്ടിയില്‍ ഗൗരവമേറിയ ചര്‍ച്ച ഉണ്ടായിട്ടുണ്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം ചരിത്ര വസ്തുക്കളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നു. ‘ ഇന്തൊനീഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അയച്ച കത്താണ് ആ ചര്‍ച്ചയ്ക്കു വഴിവച്ചത്. ജനനത്തീയതി സംബന്ധിച്ച ഔദ്യോഗിക നിലപാട് അറിയിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. അതുപ്രകാരം അന്നു കൂടിയ പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് യോഗത്തില്‍ അജയ് ഘോഷ്, ബി.ടി.രണദിവെ, പി.സി.ജോഷി, എം.ബസവപുന്നയ്യ, സെഡ്.എ.അഹമ്മദ്, എസ്.എ. ഡാങ്കെ, എ.കെ.ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മിനിറ്റ്‌സ് എഴുതിയത് ബസവപുന്നയ്യ ആയിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായത് 1925 ഡിസംബര്‍ മാസത്തിലാണ്. അതിനു മുന്‍പുതന്നെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വ്യക്തികളായും ഗ്രൂപ്പുകളായും കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, 1925 ഡിസംബര്‍ 26നു രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ കാന്‍പുരില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമാകുന്നത്. ഇതുപ്രകാരമുള്ള മറുപടിക്കത്ത് എഴുതിയതും പാര്‍ട്ടിക്കുവേണ്ടി ഒപ്പുവച്ചതും ബി. ടി.രണദിവെ ആയിരുന്നു.
7 പേരാണ് താഷ്‌കന്റ് യോഗത്തില്‍ പങ്കെടുത്തതെന്നു രേഖകള്‍ പറയുന്നു. അതില്‍ 5 പേര്‍ ഇന്ത്യക്കാരും 2 പേര്‍ വിദേശികളും. യോഗത്തില്‍ പങ്കെടുത്ത രണ്ടുപേരുടെ ഭാര്യമാരാണ് ആ വിദേശികള്‍.കമ്മ്യൂണിസം വിദേശികമാണെന്ന് വാദിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ സമീപനമെന്ന് ബിനോയ് വിശ്വം പരിഹസിക്കുന്നു. ‘കമ്യൂണിസം വൈദേശികമാണെന്നും ഇന്ത്യന്‍ മണ്ണില്‍ അതു വിദേശിയായി തുടരുമെന്നും കമ്യൂണിസ്റ്റ് വിരോധികള്‍ എല്ലാകാലത്തും പറഞ്ഞുപോരുന്നുണ്ട്. 1964നു ശേഷം താഷ്‌കന്റ് വാദം അക്കൂട്ടരെ തീര്‍ച്ചയായും സന്തോഷിപ്പിച്ചു കാണും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമേല്‍ വിദേശിമുദ്ര കുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആഹ്ലാദം പകര്‍ന്നേക്കും’ പാര്‍ട്ടി പിളര്‍ന്നതുകൊണ്ടാണ് പ്രസക്തവും സജീവമാകുന്നതെന്നുമുള്ള സീതാറാം യെച്ചുരിയുടെ പ്രസ്താവനയെയും അദ്ദേഹം രൂക്ഷമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
Post Your Comments