Latest NewsKerala

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭയുടെ തീരുമാനം

ആന്തൂര്‍: ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭയുടെ തീരുമാനം. സാജന്‍റെ കുടുംബം നല്‍കിയ പുതിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് അനുമതി നൽകാൻ തീരുമാനിച്ചത് .

നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ചതിന് ശേഷമുള്ള പുതിയ പ്ലാന്‍ ആണ് ഇന്ന് അപേക്ഷയ്ക്കൊപ്പം സാജന്‍റെ കുടുംബം നൽകിയത്. തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നു അപേക്ഷയില്‍ ആവശ്യപ്പെട്ടതിനനുസരിച്ഛ്ക് വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആറ് മാസത്തെ കാലാവധിയും നഗരസഭ അനുവദിച്ചു.

ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തനാനുമതി നൽകണമെന്നായിരുന്നു നഗരസഭയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button