MollywoodLatest NewsKeralaNewsEntertainment

ഇന്നു രാവിലെ ഏട്ടേമുക്കാലിന് അച്ഛൻ പോയി; മരണവാർത്ത സ്ഥിരീകരിച്ച് ശാന്തികൃഷ്ണ

കിഡ്നി സംബന്ധമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് അച്ഛനെ അഡ്മിറ്റ് ചെയ്തത്.

ശാന്തികൃഷ്ണയുടെ പിതാവ് ആർ. കൃഷ്ണൻ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

”ഇന്നു രാവിലെ ഏട്ടേമുക്കാലിന് അച്ഛൻ പോയി. രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു അച്ഛൻ. കിഡ്നി സംബന്ധമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് അച്ഛനെ അഡ്മിറ്റ് ചെയ്തത്. പിന്നീട് കോവിഡ് ആയിപ്പോയി. പക്ഷേ, രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ആരോഗ്യനില വഷളായി. അങ്ങനെയാണ് ഇന്നു രാവിലെ അച്ഛൻ പോയത്” മരണവാർത്ത സ്ഥിരീകരിച്ച് ശാന്തികൃഷ്ണ മനോരമ ഓൺലൈനോടു പറഞ്ഞു.

കുടുംബസമേതം ബെംഗളൂരുവിലാണ് താരം

shortlink

Related Articles

Post Your Comments


Back to top button