ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ശാന്തി കൃഷ്ണ. പത്തൊന്‍പതാം വയസ്സില്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തില്‍ രണ്ടു വിവാഹങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ശാന്തികൃഷ്ണ വെളിപ്പെടുത്തി
പത്തൊന്‍പതാമത്തെ വയസ്സിലെ വിവാഹം തീരെ പക്വതയില്ലാതെ എടുത്ത ഒരു തീരുമാനമായിരുന്നു.. അന്ന് കണ്ട പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതം എന്ന് കരുതി. മാതാ പിതാക്കള്‍ പറഞ്ഞത് കേള്‍ക്കാനും ശ്രമിച്ചില്ല. ആ ബന്ധം കഴിഞ്ഞു രണ്ടാമത്തെ വിവാഹവും പരാജയമായി. വിവാഹ മോചനം വളരെ സങ്കീര്‍ണ്ണമായിരുന്നു. എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും താരം പറയുന്നു.
Post Your Comments