വാഷിംഗ്‌ടൺ: അമേരിക്കൻ തെരെഞ്ഞെടുപ്പ് അടുക്കുന്നതിനിടെ തിരെഞ്ഞെടുപ്പ് റാലികളിൽ പരസ്‌പരം വിമർശിച്ച് സ്ഥാനാർത്ഥികൾ. എന്നാൽ ഇപ്പോൾ മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ രൂക്ഷമായി വിമര്‍ശിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത്. മിഷിഗനിലെ തിരഞ്ഞെടുപ്പു റാലിയിലാണ് ട്രംപ് തന്‍റെ കടുത്ത വിമർശകയായ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ട്രംപ് അണികളോട് പറഞ്ഞു.
എന്നാൽ ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കോവിഡ് പ്രതിരോധ വിഷയത്തില്‍ ഗ്രെച്ചെൻ വിറ്റ്‌മെറും ട്രംപും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മിഷിഗനിൽ കാര്യങ്ങള്‍ ഇക്കുറി ട്രംപിന് അനുകൂലമല്ല.
Read Also: നീണ്ട 67 വർഷങ്ങൾക്ക് ശേഷം ഒരു വനിതയുടെ വധശിക്ഷ; നടപ്പിലാക്കാനൊരുങ്ങി ആമേരിക്ക
അതേസമയം യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെതിരായ പ്രചാരണത്തിനേർപ്പെടുത്തിയ വിലക്ക് നീക്കി ട്വിറ്റർ. ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനും ഒരു ഉക്രേനിയൻ കമ്പനിയും തമ്മിലുള്ള അവിശുദ്ധബന്ധം ആരോപിച്ചുകൊണ്ടുള്ള ലേഖനവും അതിനോടൊപ്പം ചില ഇമെയിൽ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ, ഹാക്ക് ചെയ്ത സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുവാൻ പാടില്ലെന്ന കമ്പനി ചട്ടത്തെ തുടർന്ന് ട്വിറ്റർ ലേഖനം ബ്ലോക്ക് ചെയ്തി
Post Your Comments