വാഷിങ്ടണ്‍ : കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിന്‍ കണ്ടെത്തിയാലും ഇല്ലെങ്കിലും രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വർഷം തന്നെ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്ന് പറഞ്ഞത്.
ഇനിയുള്ള ജീവിതം കോവിഡ് വാക്‌സിനെ മാത്രം ആശ്രയിച്ചാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്, വാക്‌സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും എല്ലാം സാധാരണനിലയിലേക്ക് വരേണ്ടതുണ്ട്. ലോകം മുഴുവനും കാത്തിരിക്കുന്ന കോവിഡ് വാക്സിന് ഇനി 12 മുതല്‍ 18 മാസത്തെ കാത്തിരിപ്പ് മാത്രമേ ആവശ്യമുള്ളൂ. ഫലപ്രദമായ വാക്‌സിന്‍ യുഎസ് വികസിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം വാക്‌സിൻ വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളുമായാണ് ട്രംപ് താരതമ്യപ്പെടുത്തിയത്.
Post Your Comments