ന്യൂയോർക്ക്: അമേരിക്കക്ക് സ്വാതന്ത്ര്യ ദിനമാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. -എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അമേരിക്കക്ക് മോദി ആശംസയറിയിച്ചത്. 244 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അമേരിക്കന്‍ ജനതക്കും പ്രസിഡന്റിനും എന്റെ അഭിനന്ദനങ്ങള്‍.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രയത്‌നങ്ങളെയും പരിപോഷിപ്പിക്കും-എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. തൊട്ടുപിന്നാലെ മറുപടിയുമായി ട്രംപും രംഗത്തെത്തി. ജൂലായ് നാലിനാണ് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷം.
അതേസമയം, ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അമേരിക്ക അയച്ചു. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ്‌എസ് റൊണാൾഡ് റീഗൻ, യുഎസ്‌എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി.
ALSO READ: ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ
യു.എസുമായി വ്യാപാര തര്‍ക്കത്തിലും കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ചൈനക്ക് കടുത്ത സന്ദേശം നല്‍കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. ‘പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.’ യു.എസ്. റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വൈകോഫ് പറഞ്ഞതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments