KeralaLatest NewsNews

‘ഫേസ്ബുക്ക് വീഡിയോ ഇട്ട് സഖാക്കളെയും അന്തംസിനെയും സുഖിപ്പിച്ച് നിർത്തുന്ന പോലെ ബിജെപി യുടെ മേൽ കുതിര കയറാൻ വരേണ്ട’; ഡോ മുഹമ്മദ് അഷീലിനെതിരെ സന്ദീപ് വാര്യർ

കേന്ദ്ര മന്ത്രിയെ അവഹേളിക്കാൻ ശ്രമിച്ച കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ മുഹമ്മദ് അഷീലിനെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യർ . കേരളത്തിലെ കൊറോണ പ്രതിരോധത്തിൽ വീഴ്ച്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര ആരോഗ്യ മന്ത്രിയെ അവഹേളിച്ച് ‘ ഹർഷ വർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം ‘ എന്ന് അഷീൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

കുറിപ്പിന്റെ പൂർണരൂപം………………………………………

 

ഡോ.ഹർഷവർധൻ മിടുക്കനായ ഡോക്ടറാണ്, പണി അറിയാവുന്ന ആളിനെ തന്നെയാണ് നരേന്ദ്ര മോഡി ഒരോ പണികളും ഏൽപ്പിച്ചിരിക്കുന്നത്. കേരളം കോവിഡ് പ്രതിരോധത്തിൽ നിയന്ത്രണങ്ങൾ വിട്ടു എന്ന് പറഞ്ഞത് കൃത്യമായ വിവരാപഗ്രഥനം നടത്തി തന്നെയാണ്. കേന്ദ്രമന്ത്രിയ്ക്ക് മറുപടിയുമായി സഖാവ് കോട്ടിട്ട് ഡോക്ടർ പണി എടുക്കുന്ന അഷീൽ വല്ലാതെ തിളപ്പിക്കേണ്ട കാര്യമില്ല.
ടിവി ചർച്ചയിൽ ആങ്കർമാർ കൃത്യമായ ചോദ്യമുനകൾ ഉതിർക്കുമ്പോൾ അതിനു മറുപടി പറയാതെ വിയർത്തിട്ട് പിന്നെ ഫേസ്ബുക്ക് വീഡിയോ ഇട്ട് സഖാക്കളെയും അന്തംസിനെയും സുഖിപ്പിച്ച് നിർത്തുന്ന പോലെ ബിജെപി യുടെ മേൽ കുതിര കയറാൻ വരേണ്ട. അഥവാ അങ്ങനെ താത്പര്യമുണ്ടങ്കിൽ സർക്കാർ സർവീസിലെയും, ആരോഗ്യ മിഷനിലേയും പണി രാജി വച്ച് നേരെ കളത്തിൽ വരുന്നതാണ് ഭംഗി. എല്ലാവരുടെയും നികുതിപണത്തിൽ നിന്ന് ശമ്പളം വാങ്ങിയിട്ട് പക്കാ രാഷ്ട്രീയം കളിക്കൽ ആണ് കോവിഡ് പ്രതിരോധ ഡോക്ടറുടെ പണിയെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം.
പൂന്തുറയിൽ കമാൻഡോ മാർച്ച് പാസ്റ്റ് നടത്തിയും പൊലിസ് വാൻ ഇറക്കിയും നാട്ടുകാരെ വിരട്ടൽ അല്ല നിയന്ത്രണമാർഗം, ഡൽഹിയിൽ കാര്യങ്ങൾ ആകെ കൈവിട്ടെന്ന് അറിഞ്ഞപ്പോൾ, കളത്തിൽ ഇറങ്ങി തന്നെ അത് നിയന്ത്രിച്ച് കാണിച്ചിട്ടുണ്ട് ഡൽഹിയിൽ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പട്ടാള വണ്ടിയും ഡൽഹിയിലെ നിരത്തുകളിൽ ഇറങ്ങിയില്ല.
അന്താരാഷ്ട്ര ഉച്ചകോടിയിൽ ‘സ്വതന്ത്ര നിരീക്ഷകൻ’ എന്ന വിഡ്ഡിവേഷം കെട്ടി, സംസ്ഥാന സർക്കാരിന്റെ ഖജനാവിലെ പൈസയും എടുത്ത് വിമാനടിക്കറ്റും തുലച്ച് രാഷ്ട്രീയം കളിച്ച ഭൂതകാലം എന്തായാലും ഡോ.ഹർഷവർധനില്ല. ഡൽഹി ആരോഗ്യ മന്ത്രി ആയിരിക്കുമ്പോൾ ലോകത്തിന് മാതൃകയായി പോളിയോ നിർമ്മാർജന പ്രവർത്തനം സംഘടിപ്പിച്ചതിന് ലോകാരോഗ്യ സംഘടന നൽകിയ അവാർഡുകൾ വരെ ഡോ.ഹർഷ് വർദ്ധന് ലഭിച്ചിട്ടുണ്ട്.
ഇനി കണക്കുകളിലേക്ക് വരാം. കോവിഡ് ഡാഷ് ബോർഡിൽ https://www.covid19india.org/ ദിനം പ്രതി നല്ല വൃത്തിയ്ക്ക് കണക്കുകൾ ഉണ്ട്. ആർക്കും പരിശോധിക്കാം, വിവിധ അടരുകളായുള്ള ഡാറ്റ. കൺ‌ഫേംഡ് കേസിൽ ഇന്ന് കേരളം ആറാം സ്ഥാനത്ത് ആണ്, യോഗിയുടെ ഉത്തർ പ്രദേശിന്റെ തൊട്ട് പിന്നിൽ, യുപി ജനസംഖ്യ എത്രയുണ്ടന്ന് കൂടി ഓർക്കുക. സഖാക്കളുടെ റഷ്യയെക്കാൾ വലുതാണ് ജനസംഖ്യ കൊണ്ട് യു .പി.
ആക്ടീവ് കേസിൽ കേരളം മൂന്നാമത്, തീർന്നില്ല, റിക്കവേഡ് കേസിൽ ഓഡീഷയ്ക്കും തമിഴ് നാടിനും പിന്നിൽ. മരണത്തിന്റെ എണ്ണത്തിൽ ബീഹാർ, ഉത്തരാഖണ്ഡ്, ആസാം, ജാർഖണ്ഡ്, ഗോവ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങൾ താരതമ്യേന പരിമിത ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വച്ച് തന്നെ മെച്ചപ്പെട്ടതും സുരക്ഷിതവുമായ നിലയിൽ ആണ്.
മൊത്തം ടെസ്റ്റിന്റെ എണ്ണക്കണക്കിലോ അവിടെയും അമ്പേ പരാജയമാണ് വിജയൻ സർക്കാർ. കേരളം ഇത് വരെ 38.8 ലക്ഷം ടെസ്റ്റ് മാത്രം ചെയ്തപ്പോൾ, ബീഹാർ 90 ലക്ഷം, ഗുജറാത്ത് 53 ലക്ഷവും കടന്നു ടെസ്റ്റുകൾ. കണക്കുകൾ എങ്ങനെ അപഗ്രഥനം നടത്തിയാലും കേരളം കോവിഡിൽ അമ്പേ പാളാൻ കാരണം ഈ അന്തം കമ്മി ഡോക്ടറെ പോലെയുള്ളവരാണ്.
കേരളത്തിന്റെ ടെസ്റ്റിന്റെ എണ്ണത്തിന്റെ കാര്യത്തിലും മരണനിരക്കിലെ കൃത്യം കണക്കല്ല പുറത്ത് വിടുന്നത് എന്ന കാര്യത്തിൽ ഒക്കെ രാജ്യത്തെ ഡോക്ടർമാരുടെ സംഘടനയായ ഐ എം എ യുടെ കേരള ഘടകവും, പിന്നെ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ ഇടപെടുന്ന ഡോക്ടർമാർ പലരും കണക്കും കാര്യവും പങ്ക് വച്ചെഴുതിയപ്പോ അവർക്കെതിരെ സൈബർ ആക്രമണവും ജീവൽ ഭീഷണിയും ഉയർത്തിയാണ് ക്യാപ്സ്യൂൾ കഴിച്ച സൈബർ സഖാക്കൾ ആക്രമണം അഴിച്ച് വിട്ടത്, ആ തന്ത്രം ഡോ.ഹർഷ വർദ്ധനു നേരെ ഉയർത്താമെന്ന വെള്ളം അങ്ങ് വാങ്ങി വച്ചേക്കുക.
കേരളം ആരോഗ്യരംഗത്ത് മുന്നിലെത്താനുള്ള കാര്യങ്ങൾ ഇടത് പക്ഷ സംഭാവനയല്ല, മറിച്ച് സ്വാതന്ത്രത്തിനും മുന്നെ തന്നെ തിരുവിതാംകൂർ ഭരണാധികാരികൾ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ…. അങ്ങനെ പല ധന്യാത്മാക്കൾ ഉഴുത് മറിച്ചിട്ട സാമൂഹിക ബോധം, ആ മണ്ണിൽ ഊന്ന് നിന്ന് ഇന്ന് സേവാഭാരതി, മാതാ അമൃതാനാന്ദമയി മഠം അടക്കുമുള്ള പല സംഘടനകൾ സമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്നതിന്റെ കൂടി ആകെത്തുകയാണ്.
ഇതൊക്കെ ഇല്ലാതാക്കാൻ പെയ്ഡ് പി ആർ കളികൾ അന്താരാഷ്ട്ര മാധ്യമങ്ങൾ കൂലിയെഴുത്ത് കാരെ വച്ച് തള്ളിമറിച്ചാൽ നടക്കില്ല. കൈവിട്ട ഡൽഹിയിലെ കോവിഡ് നിയന്ത്രണം, അമിത് ഷാ നിയന്ത്രണത്തിൽ ആക്കിയതെങ്ങനെയെന്ന് രാജ്യവും ലോകവും കണ്ടു. ഇവിടെ കാസർകോഡ് ടാറ്റാ ഗ്രൂപ്പ് പണിത് നൽകിയ ആശുപത്രി സമുച്ചയം പോലും നാളിത് വരെ ഫലപ്രദമായി ഉപയോഗിക്കാൻ പോലും കഴിയാത്ത കഴിവ് കെട്ട സർക്കാരാണിത്.
ആ കഴിവ് കേട് വിളിച്ച് പറയുന്നത് പേരെടുത്ത ഡോക്ടർമാർ ആയാലും ഐ എം എ പോലെയുള്ള പ്രൊഫഷണൽ സംഘടന ആയാലും അവരെ ഏഴാം കൂലി സ്വയം പ്രഖ്യാപിത നീരിക്ഷകരെ ഇറക്കി അല്ല നേരിടേണ്ടത്, നാവടക്കി അവിടിരുത്തി നേരാംവണ്ണം പണിയെടുപ്പിക്കണം സർക്കാരെ.

https://www.facebook.com/Sandeepvarierbjp/posts/4563821326992931

 

shortlink

Related Articles

Post Your Comments

Related Articles


Back to top button