ന്യൂഡൽഹി : യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം കുറ്റവാളികളെയാണ് സംരക്ഷിക്കുന്നതെന്ന് ഇരുവരും വിമര്‍ശിച്ചു.
ബേട്ടി ബച്ചാവോ (പെൺമക്കളെ രക്ഷിക്കും) എന്ന് പറഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ ഇന്നത് ക്രിമിനല്‍ ബച്ചാവോയില്‍ (കുറ്റവാളികളെ രക്ഷിക്കല്‍) എത്തിയിരിക്കുന്നു- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
How it started: बेटी बचाओ
How it’s going: अपराधी बचाओ pic.twitter.com/N7IsfU7As5
— Rahul Gandhi (@RahulGandhi) October 18, 2020
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബിജെപി എംഎല്‍എ ഇറക്കിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
പ്രിയങ്ക ഗാന്ധിയും ഈ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു-‘ഇതൊക്കെ ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രീ പറയാമോ? ബേട്ടി ബച്ചാവോ ആണോ, അതോ ക്രിമിനല്‍ ബച്ചാവോ ആണോ?’ – പ്രിയങ്ക ട്വീറ്റ് ചെയ്തു.
बलिया की घटना में बीजेपी सरकार किसके साथ खड़ी है?
खबरों के अनुसार अफसरों के सामने हत्या करने के बाद आरोपी पुलिस की गिरफ्त में था मगर वह फरार हो गया। अभी तक पकड़ा नहीं गया। बीजेपी विधायक खुलकर आरोपी के साथ खड़ा है।
1/2
— Priyanka Gandhi Vadra (@priyankagandhi) October 18, 2020
Post Your Comments