Latest NewsIndia

ഒരിഞ്ച്​ ഭൂമി പോലും ചൈനക്ക്​ നല്‍കില്ല, ഏതു നിമിഷവും ഇന്ത്യന്‍ സൈന്യം യുദ്ധത്തിന്​ തയാര്‍ -അമിത്​ ഷാ

ഇക്കാര്യം ഇവിടെ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള വളരെ സങ്കീര്‍ണ്ണമായ പ്രശ്നമാണിത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഏത്​ അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറാണെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ന്യൂസ്​ 18 ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ചൈനീസ് സൈന്യത്തോട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യപ്രതികരണമാണിത്.

ഇന്ത്യയുടേതായ ‘ഒരിഞ്ച്’ സ്ഥലം പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും പ്രത്യേക അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.’എല്ലാ രാജ്യങ്ങളും ഒരു യുദ്ധത്തിന് എപ്പോഴും തയ്യാറാണ്. സൈന്യങ്ങളെ പരിപാലിക്കുന്നതു തന്നെ ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാണ്. ആരുടെയെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഒരു യുദ്ധത്തിന് ഇന്ത്യന്‍ സേന എപ്പോഴും തയാറാണ്’ – അമിത് ഷാ പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്നും ആശയവിനിമയ നയതന്ത്ര മാര്‍ഗങ്ങള്‍ തുറന്നിരിക്കുകയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്തെ ആഭ്യന്തരമന്ത്രിയെന്ന ഇക്കാര്യത്തില്‍ ഞാന്‍ പറയുന്ന അഭിപ്രായം പ്രസക്തമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കും. ഞങ്ങള്‍ എപ്പോഴും ജാഗ്രതയിലാണ്. ഞങ്ങളുടെ ഒരിഞ്ച് സ്ഥലം പോലും തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല’- അദ്ദേഹം പറഞ്ഞു.

read also: ജമ്മുകശ്മീര്‍ പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്തു; ജില്ലാ വികസന കൗണ്‍സിലിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും

ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈന അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ടിബറ്റിലും തായ്‌വാനിലും ഇന്ത്യയുടെ നയതന്ത്ര നയം മാറ്റണമോയെന്ന ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ; ‘ഇക്കാര്യം ഇവിടെ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള വളരെ സങ്കീര്‍ണ്ണമായ പ്രശ്നമാണിത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായി ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ‘ ചൈന തര്‍ക്കത്തില്‍ ആഗോള സമൂഹത്തിന്റെ പിന്തുണ ഇന്ത്യയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button