കോട്ടയം: അനധികൃതമായി വസ്തു കയ്യേറ്റം നടത്തി ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഒരു കുടുംബം. ചാത്തനാട് കുലശേഖരമംഗലത്താണ് സംഭവം. വർഷങ്ങളായി ചാത്തനാട് ഗുരുമന്ദിരം റോഡിൽ താമസിക്കുന്ന കുടുംബത്തിന്റെ വസ്തുവാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറിയതായി ആരോപണം ഉയർന്നിരിക്കുന്നത്. നിഖിൽ മോഹൻ എന്ന യുവാവിന്റെ കുടുംബത്തിന് നേരെയാണ് ഡിവൈഎഫ്ഐയുടെ അതിക്രമം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ചെയ്തികൾ മൂലം നാടുവിട്ടു പോകേണ്ട അവസ്ഥയിലാണ് തന്റെ കുടുംബമെന്നും നിഖിൽ മോഹൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം………………………………….
ജീവിക്കാൻ അനുവദിക്കാത്ത ചില രാഷ്ട്രീയ പ്രവർത്തകരുടെ ചെയ്തികൾ മൂലം ഒരു കുടുംബം തന്നെ നാടുവിട്ടു പോവണ്ട അവസ്ഥ….
Kulashekaramangalam ചാത്തനാട് ഗുരുമന്ധിരം റോഡിൽ വർഷങ്ങൾ ആയി താമസിച്ചു വരുന്ന ഞാനും എന്റെ കുടുംബവും ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുകയും എഗ്രിമെന്റ് വെയ്ക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ വീടിനു സമീപം അപ്പൂപ്പന്റെ അനിയന്റെ കുറച്ച് സ്ഥലം ഉള്ളതും അവർക്ക് അതിലേക്ക് വഴി വേണം എന്ന് ആവശ്യപ്പെടുകയും ഞങൾ ഒരു മീറ്റർ വഴിക്ക് പകരം ഒന്ന് ഇരുപത് വഴി പുറകിലും,മുൻപിൽ റോഡിൽ നിന്നും കൊടുക്കയും ചെയ്തിരുന്നു..
എങ്കിലും അവർക്ക് ലോറി കയറുവാൻ വഴി ആവശ്യപ്പെടുകയും മേടിക്കുന്ന ആളുകളും ആയി സംസാരിച്ചു അതിനു ഒരു നിശ്ചിത തുക കൊടുത്താൽ വഴി നൽകാം എന്നും വാക്ക് കൊടുത്തിരുന്നത് ആയിരുന്നു..
പക്ഷേ ഇന്ന് ഒരു കൂട്ടം ഡിവൈഎഫ്ഐ
പ്രവര്ത്തകര് വരികയും എന്റെ വസ്തുവിൽ അതിക്രമിച്ചു കയറുകയും മരങ്ങൾ എല്ലാം മുറിച്ചു വഴി വെട്ടുകയും ചെയ്തു,ഞാനോ എന്റെ അച്ഛനോ ഇല്ലാത്ത സമയത്ത് എന്റെ ഭാര്യയും,അച്ഛന്റെ അമ്മയും മാത്രം ഉള്ള സമയത്ത് ആണ് ഈ പ്രവർത്തികൾ എല്ലാം ചെയ്തത്..
ഇതിന് മുൻപ് വസ്തു അളക്കുവാൻ വന്ന സമയത്ത് എന്റെ ഭാര്യയെ ശാരീരിക മർദ്ദനത്തിന് മുത്തിർന്നതാണ് ഈ പറഞ്ഞ അപ്പൂപ്പന്റെ അനിയൻ..
ഞാൻ ഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ ഇവിടുത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടി ആയ എന്റെ ബന്ധു(അപ്പൂപ്പന്റെ അനിയന്റെ മകൻ)
പറഞ്ഞത് എന്തെങ്കിലും പ്രശ്നം ആയി മുൻപോട്ടു പോയാൽ എന്നെ വീട്ടിൽ ഇരുത്തും പുറത്ത് ഇറങ്ങിയാൽ പലതും ചെയ്തു കളയും എന്ന് ഭീക്ഷണി മുഴക്കി..
ഞാൻ ഇതൊക്കെ കാണിച്ചു വൈക്കം പോലീസ് സ്റ്റേഷൻ ഇല് പരാതി നൽകിയിട്ടുണ്ട്..
ഇപ്പൊൾ ഒരു പറ്റം പാർട്ടി പ്രവർത്തകരെ പേടിച്ച് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ..
ചിലപ്പോൾ ഈ പോസ്റ്റ് ഇട്ടതിനു ശേഷം എനിക്കോ എന്റെ കുടുംബത്തിനോ എന്തുവേണം എങ്കിലും സംഭവിക്കാം പാർട്ടിയും പ്രവർത്തകരും മൂലം ആയിരിക്കും ഇതെല്ലാം സംഭവയ്ക്കുക എന്ന് ഞാൻ പ്രത്യേകം പറയുന്നു..
സ്വന്തം പേരിൽ കരം തീർത്തു താമസിച്ചു വരുന്ന വസ്തുവിൽ പാർട്ടിയും ഒരു പറ്റം ഗുണ്ടകളും വിചാരിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യാൻ കേരളത്തിലെ പറ്റൂ..
ഇതിന് ശേഷം എനിക്കോ കുടുംബത്തിനോ എന്ത് സംഭവിച്ചാലും ഇന്ന് ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയ ഇവർ തന്നെയാണ് ഉത്തരവാദികൾ..
എല്ലാവരുടെയും പേരുകൾ നിയമ പരമായി പോവുന്ന സ്ഥിതിക്ക് നക്കിക്കൊലാം….
Post Your Comments