Latest NewsIndiaNewsCrime

കെട്ടിട ഉടമയും ബന്ധുക്കളും ചേര്‍ന്ന് വാടകക്കാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

മുറി വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കെട്ടിട ഉടമയും ബന്ധുക്കളും ചേര്‍ന്ന് വാടകക്കാരനെ കുത്തിക്കൊന്നു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. കത്രിക കൊണ്ടുള്ള ആക്രമണത്തിലാണ് വാടകക്കാരന്‍ കൊല്ലപ്പെട്ടത്.

കൊലയ്ക്ക് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ഡിസി ഡേ റോഡിലുള്ള ചേരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കെട്ടിടം ഉടമയായ അശോക് ദാസും കുടുംബവും ചേര്‍ന്ന് വാടകക്കാരെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍ പെട്ട മനോജ് റാം ആക്രമണം തടയാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് മനോജ് റാമിനെയും ഇവര്‍ ആക്രമിച്ചു.

കത്രിക കൊണ്ടുള്ള ആക്രമണത്തിനിടെ കുത്തേറ്റ മനോജിന് ഗുരുതരമായ പരുക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button