COVID 19Latest NewsKeralaNews

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയാണെങ്കിൽ കൃത്യമായി പഠിച്ചിട്ട് വേണം കാര്യങ്ങൾ പറയാൻ; വിമർശിച്ച് ഡോ. മുഹമ്മദ് അഷീല്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ്. ഹര്‍ഷവര്‍ധന്റെ പരാമര്‍ശം തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ പഠിച്ചിട്ടു വേണം പറയാനെന്നും സാമൂഹിക നീതി വകുപ്പ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ വിമര്‍ശിച്ചു.

‘ ഹര്‍ഷവര്‍ധന്‍ എന്ന ഒരു രാഷ്ട്രീയക്കാരന് എന്തും പറയാം. എന്നാല്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാന്‍,’ ഡോ. മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടേത് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ വിമർശിച്ചതല്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ നിലപാടെടുത്തപ്പോഴാണ് തരംതാണ രാഷ്ട്രീയമാണ് കേന്ദ്രമന്ത്രി നടത്തിയതെന്ന് അഷീൽ ആരോപിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button