
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ മരിച്ചു. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്ന കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. രണ്ടാഴ്ച്ചയായി ഹഫറിലെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു മരണം സംഭവിച്ചത്.
അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുപ്പ് നടത്തുന്ന സമയത്ത് അസുഖ ബാധിതനായി ആശുപത്രയിൽ പ്രവേശിക്കുകയായിരുന്നു. കിങ് ഖാലിദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: വിജയമ്മ. മക്കളായ നന്ദു കൃഷ്ണൻ, ചിന്ദു കൃഷ്ണൻ എന്നിവർ സൗദിയിൽ ഉണ്ട്. മരുമകൾ: ഷാനി.
Post Your Comments