തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആസ്തി വികസന ഫണ്ട് എന്നതിന്റെ ശരിക്കുള്ള അർത്ഥം ഇപ്പോഴാ കഴക്കൂട്ടത്തെ പ്രജകൾക്കു പിടികിട്ടിയത്. ലൈഫ് മിഷൻ അഴിമതിയൊക്കെ കയ്യോടെ പിടികൂടി സർക്കാർ മൊത്തത്തിൽ നാണം കെട്ടുനിൽക്കുന്ന ഈ സന്ദർഭത്തിലും കഴക്കൂട്ടത്തെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായെന്നും കെ സുരേന്ദ്രൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്നാലും എന്റെ കടകമ്പള്ളീ എങ്ങനെ സാധിക്കുന്നു ഇതൊക്കെ. അതും ലൈഫ് മിഷൻ അഴിമതിയൊക്കെ കയ്യോടെ പിടികൂടി സർക്കാർ മൊത്തത്തിൽ നാണം കെട്ടുനിൽക്കുന്ന ഈ സന്ദർഭത്തിലും. ആയിരത്തി ഇരു നൂറ് സ്ക്വയർഫീറ്റ് കെട്ടിടത്തിന് മുപ്പത്തഞ്ചു ലക്ഷം ചെലവായി പോലും. മിടുക്കൻ. ആസ്തി വികസന ഫണ്ട് എന്നതിന്റെ ശരിക്കുള്ള അർത്ഥം ഇപ്പോഴാ കഴക്കൂട്ടത്തെ പ്രജകൾക്കു പിടികിട്ടിയത്. നേരം വെളുക്കുവോളം…. എന്നു കേട്ടിട്ടേയുള്ളൂ.കമ്യൂണിസ്റ്റ് പാർട്ടികളുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രഭാഷണം കൂടി അങ്ങ് ഈ ഓഡിറ്റോറിയത്തിൽ വെച്ച് തന്നെ നടത്തണം….
Post Your Comments