തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി ഒരു ആയുഷ്ക്കാലം മുഴുവൻ പ്രവർത്തിച്ച മഹാനായ മതപുരോഹിതനായിരുന്നു അദ്ദേഹം.
ആത്മീയതയും സാമൂഹികപ്രതിബദ്ധതയും ഒരേപോലെ നിറവേറ്റിയിരുന്ന തിരുമേനിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. സുനാമിയും പ്രളയവും ഉണ്ടായപ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിത്വമായിരുന്നു മെത്രോപ്പൊലീത്തയെന്നും സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സഭയയുടെ ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments