Latest NewsNewsCarsAutomobile

ഇന്ത്യയിൽ നിന്നുള്ള ഈ ഹ്യുണ്ടായി വാഹനത്തിന്റെ കയറ്റുമതി 2 ലക്ഷം കടന്നു

ഇന്ത്യയിൽ നിന്നുള്ള ഹ്യുണ്ടായിയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി ) ക്രെറ്റയുടെ കയറ്റുമതി 2 ലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം വ്യത്യസ്ത രാജ്യങ്ങള്‍ക്കായി 792 വകഭേദങ്ങളിലായി 1,81,200 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. 2015 വിപണിയിലെത്തിയ ക്രേറ്റയ്ക്ക് ആഗോളതലത്തില്‍ തന്നെ സ്വീകാര്യത കൈവരിക്കാനായെന്ന് എച്ച്എംഐഎല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എസ്എസ്‌കിം പറഞ്ഞു.

Also read : സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ നിരക്കറിയാം

ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയില്‍ 26% വിഹിതമാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്. ദക്ഷിണ അമേരിക്കയിലെ 32 രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ 28 രാജ്യങ്ങളിലേക്കും ഏഷ്യ പസഫിക് മേഖലയിലെ 26 വിപണികളിലേക്കും നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ഓരോ രാജ്യങ്ങളിലേക്കും ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ഹ്യുണ്ടായി കയറ്റുമതി ചെയ്യുന്നുണ്ട്. ‘ആറ്റോസ്'(‘സാന്‍ട്രോ’), ‘ഗ്രാന്‍ഡ് ഐ 10’, ‘എക്‌സെന്റ്’, ‘ഗ്രാന്‍ഡ് ഐ 10 നിയോസ്’, ‘ഗ്രാന്‍ഡ് ഐ 10 ഓറ’, ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’, ‘അക്‌സന്റ്'(‘വെര്‍ണ’), ‘വെന്യൂ’, ‘ക്രേറ്റ’ എന്നീ 10 മോഡൽ വാഹനങ്ങളാണ് ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button