Latest NewsIndiaNews

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍ റ​ദ്ദാ​ക്കും : പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി മ​ഹാ​സ​ഖ്യം

പാ​റ്റ്ന: പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി മ​ഹാ​സ​ഖ്യം. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പിന്റെ ഭാഗമായി കോ​ണ്‍​ഗ്ര​സ്, രാ​ഷ്ട്രീ​യ ജ​ന​താ​ദ​ള്‍, ഇ​ട​ത് പാ​ര്‍​ട്ടി​ക​ള്‍ അ​ട​ങ്ങു​ന്ന മ​ഹാ​സ​ഖ്യ​മാ​ണ് ശ​നി​യാ​ഴ്ച പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ കേ​ന്ദ്രം പാ​സാ​ക്കി​യ കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍ റ​ദ്ദാ​ക്കും. വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി ബി​ജെ​പി വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ബാ​ധി​ത​രെ കാ​ണാ​നോ അ​വ​രു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​നോ ബി​ജെ​പി​യോ കേ​ന്ദ്ര സ​ർ​ക്കാ​രോ ത‍​യാ​റാ​യി​ല്ലെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വിന്റെ വിമർശനം.

Also read : ന്യൂസിലാന്‍ഡ് ഭരണം വീണ്ടും ജസീന്ത ആന്‍ഡേണിന്റെ കൈകളിൽ

ഒക്ടോബർ 28, നവംബർ 3, നംവബർ ഏഴ് എന്നീ ദിവസങ്ങളിലായിരിക്കും ബീഹാറിൽ തിരഞ്ഞെടുപ്പ്. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിരഞ്ഞെടുപ്പ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. ക്വാറൻ്റൈനിൽ കഴിയുന്ന വോട്ട‍ർമാർക്കും തെര‍ഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. തിരഞ്ഞെടുപ്പിൻ്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ർമാരുടെ പോളിം​ഗ്. നിലവിലെ ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 29-നാണ് അവസാനിക്കുന്നത്. 243 അംഗ നിയമസഭയിൽ 38 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റുകൾ പട്ടികവിഭാഗത്തിനായുമായി സംവരണം ചെയ്യപ്പെട്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button