Latest NewsKeralaNews

സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ സിപിഎമ്മിന് അങ്കലാപ്പ്… ഇതോടെ കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ തിരിഞ്ഞ് സിപിഎം … മന്ത്രിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം

തിരുവനന്തപുരം : സ്വപ്നയുടെ മൊഴി പുറത്തുവന്നതോടെ സിപിഎമ്മിന് അങ്കലാപ്പ്… ഇതോടെ കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ തിരിഞ്ഞ് സിപിഎം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ സി.പി.എം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കേന്ദ്രമന്ത്രി ഇടപെടുന്നുവെന്ന് സി.പി.എം ആരോപിച്ചു. കേസുകളില്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തിയത് സത്യപ്രതിജ്ഞാലംഘനം. അന്വേഷണഏജന്‍സികള്‍ ബിജെപി പറയും പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. അന്വേഷണ ഏന്‍സികളെ ദുരുപയോഗിക്കുന്നത് ഫെഡറല്‍ തത്വത്തിന് വിരുദ്ധമാണ്. ബി.ജെ.പിയുടെ തെറ്റായ നീക്കത്തിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നെന്നും സി.പി.എം ആരോപിച്ചു.

Read Also : ശിവശങ്കര്‍ അതീവബുദ്ധിമാന്‍… നെഞ്ച്-പുറംവേദനകള്‍ നാടകമെന്ന് കസ്റ്റംസ് : ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരും… സ്‌കാനിംഗിലും ഒന്നു കണ്ടെത്താനായില്ലെന്ന് ഡോക്ടര്‍മാര്‍

അതേസമയം, സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാണ് കസ്റ്റംസ്. ശിവശങ്കറിന്റെ ചികില്‍സയും അന്വേഷണവും അതിന്റെ വഴിക്ക് നടക്കുമെന്നും മന്ത്രി കൊച്ചിയില്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button