മനില : ഭൂചലനം അനുഭവപ്പെട്ടു. ഫിലിപ്പൈൻസിലെ ഒസിഡന്റൽ മിൻഡോറോ പ്രവിശ്യയിൽ, ലൂക്ക് ടൗണിന് 21 കിലോമീറ്റർ വടക്കുകിഴക്കായി, ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 4:06 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി (ഫിവോൾക്സ്) അറിയിച്ചു.
Also read : നീണ്ട 67 വർഷങ്ങൾക്ക് ശേഷം ഒരു വനിതയുടെ വധശിക്ഷ; നടപ്പിലാക്കാനൊരുങ്ങി ആമേരിക്ക
റിക്‌റ്റർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 12 കിലോമീറ്റർ ആഴത്തിലുള്ളതായിരുന്നുവെന്നും, ടെക്റ്റോണിക് ഉത്ഭവമാണെന്നും ഫിവോൾക്സ് മേധാവി റെനാറ്റോ സോളിഡം മാധ്യമങ്ങളോട് പ്രതികരിച്ചു. ആളപായമോ,പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല
Post Your Comments