COVID 19Latest NewsIndiaNews

24 മണിക്കൂറിനുള്ളില്‍ 61,871 പേർക്ക് രോഗബാധ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,871 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും 11,776 കേസുകളാണ് കുറവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധ 74,94,552 ആയി ഉയര്‍ന്നു.

Read also: തിന്മയുടെ മേല്‍ ഒരിക്കല്‍ കൂടി നന്മയ്ക്ക് വിജയം വരിക്കാന്‍ സാധിക്കട്ടെ; നവരാത്രി ആശംസകള്‍ നേര്‍ന്ന് ജോ ബൈഡനും കമലാഹാരിസും

ഇതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി. രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം അമേരിക്കയെക്കാൾ കുറയുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയായി. 45 ദിവസത്തിന് ശേഷമാണ് സംഖ്യ എട്ട് ലക്ഷത്തിൽ താഴെയാവുന്നത്. നിലവില്‍ 7,83,311 കേസുകളാണ് രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ആകെ 6597209 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്.

അതേസമയം, 24 മണിക്കൂറിനുള്ളില്‍ 1033 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മരണസംഖ്യ 1,14,031 ആയി ഉയര്‍ന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ പുതിയ 250 മരണവും 10,259 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4,295 രോഗികള്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി. കര്‍ണാടകത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 7,000 ത്തില്‍ അധികം വര്‍ധന ഉണ്ടായി. ഡല്‍ഹിയിൽ പുതിയ 3,259 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button