തിരുവനന്തപുരം : അടുത്തിടെ വിവാദം സൃഷ്ടിച്ച ഒരു വാദമായിരുന്നു ഗ്ലൂക്കോസ് തുള്ളികള്‍ മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന്. എന്നാല്‍ പിന്നീട് പലരും അത് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നത് കണക്കിലെടുത്ത് അത് വ്യാജമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ വീണ്ടും ഡോക്ടര്‍ ഇ. സുകുമാരന്‍ അത് വീണ്ടും പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുയാണ് ഡോ.ജിനേഷ് പി.എസ്.
ഗ്ലൂക്കോസ് തന്മാത്രയില്‍ ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഉള്ളതുകൊണ്ട് തൊണ്ടയിലുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദം ഡോക്ടര്‍ ഇ. സുകുമാരന്‍ ആവര്‍ത്തിക്കുകയാണ്. കോവിഡ് വൈറസിന് പ്രോട്ടീന്‍ കൊണ്ടുള്ള പുറം കവചം ഉണ്ടെന്നും, അത് ഉണ്ടാക്കുന്നത് കണ്ടന്‍സേഷന്‍ വഴിയാണെന്നും, ഹൈഡ്രോളിസിസിലൂടെ ഇതിനെ നശിപ്പിക്കാം അതിന് ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഉള്ള ഗ്ലൂക്കോസ് മതിയാകും എന്നുമൊക്കെയാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇതിന് പ്രത്യേകിച്ച് തെളിവുകളൊന്നും അദ്ദേഹം നല്‍കുന്നില്ല. താന്‍ വയോധികന്‍ ആണെന്നും അനുഭവപരിചയം ഉണ്ട് എന്നുമൊക്കെയാണ് വാദം. – ജിനേഷ് പറയുന്നു.
കൊയിലാണ്ടിയിലെ സ്വകാര്യആശുപത്രിയില്‍ കോവിഡ് ആണ് എന്ന് അറിയാതെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് തുള്ളിമരുന്ന് നല്‍കി വിജയകരമായി എന്നൊക്കെയുള്ള അവകാശവാദങ്ങളും വ്യക്തി അനുഭവസാക്ഷ്യങ്ങളും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയല്ല സയന്‍സിന്റെ രീതി.
ഇവിടെ ആധുനികവൈദ്യശാസ്ത്രം പരിശീലിക്കാന്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്ന ഒരു ഡോക്ടറാണ് അശാസ്ത്രീയ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരം അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തുന്നത് തെറ്റാണ് എന്ന് വ്യക്തമായ ബോധ്യം ഉണ്ടാവേണ്ട ആള്‍. അതും ആരോഗ്യവകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍. അതുകൊണ്ടുതന്നെ മറ്റ് അശാസ്ത്രീയ പ്രചരണങ്ങള്‍ പോലെ തള്ളിക്കളയാന്‍ പാടില്ല. ഇത്തരം അവകാശവാദങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ജിനേഷ് പിഎസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഗ്ലൂക്കോസ് തുള്ളികള്‍ മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് ഡോക്ടര്‍ ഇ. സുകുമാരന്‍ വീണ്ടും പ്രചരിപ്പിക്കുകയാണ്. ഗ്ലൂക്കോസ് തന്മാത്രയില്‍ ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഉള്ളതുകൊണ്ട് തൊണ്ടയിലുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദം ആവര്‍ത്തിക്കുകയാണ്.
കോവിഡ് വൈറസിന് പ്രോട്ടീന്‍ കൊണ്ടുള്ള പുറം കവചം ഉണ്ടെന്നും, അത് ഉണ്ടാക്കുന്നത് കണ്ടന്‍സേഷന്‍ വഴിയാണെന്നും, ഹൈഡ്രോളിസിസിലൂടെ ഇതിനെ നശിപ്പിക്കാം അതിന് ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഉള്ള ഗ്ലൂക്കോസ് മതിയാകും എന്നുമൊക്കെയാണ് ഇദ്ദേഹം പറയുന്നത്.
ഇതിന് പ്രത്യേകിച്ച് തെളിവുകളൊന്നും അദ്ദേഹം നല്‍കുന്നില്ല. താന്‍ വയോധികന്‍ ആണെന്നും അനുഭവപരിചയം ഉണ്ട് എന്നുമൊക്കെയാണ് വാദം.
ഗ്ലൂക്കോസ് തന്മാത്രയിലെ ആറ് ഓക്‌സിജന്‍ ആറ്റങ്ങള്‍ ഹൈഡ്രോളിസിസിലൂടെ സ്വതന്ത്രമാകുന്നില്ല. അങ്ങനെയൊക്കെ ചിന്തിച്ചാല്‍, അത് ലളിതയുക്തിലൂടെയുള്ള കപട സന്ദേശം എന്ന് മാത്രമേ പറയാനുള്ളൂ. ഇങ്ങനെയുള്ള ലളിത യുക്തികള്‍ പറയാന്‍ എളുപ്പമാണ്. നമ്മള്‍ ശ്വസിക്കുന്ന അന്തരീക്ഷവായുവില്‍ 21% ഓക്‌സിജന്‍ ഇല്ലേ ? അത് കോവിഡിനെ തടയും എന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാനാകുമോ ?????? ???
കൊയിലാണ്ടിയിലെ സ്വകാര്യആശുപത്രിയില്‍ കോവിഡ് ആണ് എന്ന് അറിയാതെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് തുള്ളിമരുന്ന് നല്‍കി വിജയകരമായി എന്നൊക്കെയുള്ള അവകാശവാദങ്ങളും വ്യക്തി അനുഭവസാക്ഷ്യങ്ങളും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയല്ല സയന്‍സിന്റെ രീതി.
ഇവിടെ ആധുനികവൈദ്യശാസ്ത്രം പരിശീലിക്കാന്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്ന ഒരു ഡോക്ടറാണ് അശാസ്ത്രീയ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരം അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തുന്നത് തെറ്റാണ് എന്ന് വ്യക്തമായ ബോധ്യം ഉണ്ടാവേണ്ട ആള്‍. അതും ആരോഗ്യവകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍. അതുകൊണ്ടുതന്നെ മറ്റ് അശാസ്ത്രീയ പ്രചരണങ്ങള്‍ പോലെ തള്ളിക്കളയാന്‍ പാടില്ല. ഇത്തരം അവകാശവാദങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്.
അദ്ദേഹം പറഞ്ഞതില്‍ വസ്തുതകള്‍ ഉണ്ടെങ്കില്‍ അത് പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിയിക്കുകയാണ് വേണ്ടത്. അതാണ് ശാസ്ത്രത്തിന്റെ രീതി. അത് അല്ലാതെയുള്ള പബ്ലിസിറ്റി സ്റ്റണ്ടുകളും വിമര്‍ശനം ഉണ്ടാകുമ്പോള്‍ പ്രായം പറഞ്ഞുള്ള ഇരവാദങ്ങളും വിലപ്പോവില്ല.
സയന്‍സില്‍ പ്രായത്തിനോ പ്രശസ്തിക്കോ അല്ല പ്രാധാന്യം, പകരം തെളിവുകളും പഠനങ്ങളും ആണ് പ്രധാനം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞു എന്നതുകൊണ്ട് ഒരു മണ്ടത്തരം ഒരിക്കലും ശാസ്ത്രീയം ആവില്ല. ഒരു പ്രശസ്തിയും ഇല്ലാത്ത ഒരു മനുഷ്യന്‍ ഒരു വിഷയം പരീക്ഷണങ്ങളിലൂടെ തെളിയിച്ചാല്‍ അത് ശാസ്ത്രീയമാണെന്ന് അംഗീകരിക്കുകയും ചെയ്യും.
കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മുടെ മുന്നില്‍ തെളിയിക്കപ്പെട്ട മാര്‍ഗങ്ങളുണ്ട്. മാസ്‌ക്, രണ്ടുമീറ്റര്‍ ശാരീരിക അകലം, സാനിറ്റൈസര്‍ തുടങ്ങിയവയാണ് രീതികള്‍. അതല്ലാതെ ഉള്ള വഴികള്‍ ഒന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഗ്ലൂക്കോസ് മൂക്കില്‍ ഒഴിച്ചാല്‍ കോവിഡിനെ തടയാം എന്നൊക്കെയുള്ള തെളിയിക്കപ്പെടാത്ത അശാസ്ത്രീയ സന്ദേശങ്ങള്‍ ദോഷമേ ചെയ്യൂ.
Post Your Comments