ലണ്ടന്‍: ‘ഒ’ രക്തഗ്രൂപ്പില്‍ പെട്ടവര്‍ക്ക് കോവിഡ് രോഗബാധ സാധ്യത കുറവാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ബ്ലഡ് അഡ്‌വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്നത്. മറ്റ് രക്തഗ്രൂപ്പുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ഒ’ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.മാത്രമല്ല ഈ ഗ്രൂപ്പുകാരില്‍ കോവിഡ് ബാധയുണ്ടായാലും രോഗ തീവ്രത കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം.
Read Also : സ്പുട്‌നിക് വാക്‌സിന്‍ പരീക്ഷണം : ഇന്ത്യയില്‍ അനുമതി
എ,ബി, എബി രക്ത ഗ്രൂപ്പിലുള്ളവര്‍ ഒ രക്തഗ്രൂപ്പിലുള്ളവരേക്കാള്‍ കോവിഡ് ബാധിതരാകുന്നു. ഡെന്‍മാര്‍ക്കില്‍ കോവിഡ് പോസിറ്റീവ് ആയ 7,422 പേരില്‍ നടത്തിയ പഠനമനുസരിച്ച് ഇവരില്‍ 34.4 ശതമാനം പേര്‍ മാത്രമാണ് ‘ഒ’ രക്ത ഗ്രൂപ്പിലുള്ളവര്‍. എന്നാല്‍ 44.4 ശതമാനം പേര്‍ ‘എ’ രക്തഗ്രൂപ്പുകാരാണ്. മൊത്തം ജനസംഖ്യയില്‍ പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായത്. അതിനാല്‍ പഠനത്തിലെ കണ്ടെത്തലുകള്‍ പരിമിതമാണെന്ന് ഗവേഷകര്‍ പറയുന്നു.
Post Your Comments