ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപണം. ഇതെതുടര്‍ന്ന് പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബി.ജെ.പി നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് സൂചന നല്‍കി. ഭരണഘടനാനുസൃതമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും തീരുമാനമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വരും. ഗവര്‍ണറുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം- അമിത് ഷാ പറഞ്ഞു.
Post Your Comments