KeralaLatest News

കോൺഗ്രസിന് തിരിച്ചടി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. യൂത്ത് കേണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം. മിഥുന്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മുദാക്കല്‍ സ്വദേശിയാണ് മിഥുന്‍. ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് ഉള്‍പ്പെടെയുള്ള നോതാക്കള്‍ കാവി ഷാള്‍ അണിയിച്ചാണ് മിഥുനെ സ്വീകരിച്ചു.

read also: എയര്‍ഇന്ത്യ, വിസ്താര വിമാന സര്‍വീസുകൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോങ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്ന കാര്യം വി.വി രാജേഷാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കോണ്‍ഗ്രസിന്റെ സ്വജന പക്ഷപാതിത്വത്തിലും അവസാര വാദ രാഷ്ട്രീയത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പ്രതികരിച്ചു.

എന്നാൽ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് മിഥുനെ വ്യാഴാഴ്ച പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button