KeralaLatest NewsIndia

അയ്യപ്പകടാക്ഷത്തില്‍ ഹൃദയം നിറഞ്ഞ് മേല്‍ശാന്തിമാര്‍: ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് ആചാരത്തിനായി പോരാടിയ ആൾ

അ​ന്നു​തൊ​ട്ടു​ള്ള വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​യ്യ​പ്പ​നെ പൂ​ജി​ക്ക​ണം എ​ന്ന​ത്. ഈ ​ആ​ഗ്ര​ഹ​ത്തി​നാ​ണി​പ്പോ​ള്‍ അ​യ്യ​പ്പ​ന്‍റെ നി​യോ​ഗം ല​ഭി​ച്ച​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

പത്തനംതിട്ട: നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​ത്തി​ന് അ​യ്യ​പ്പ നി​യോ​ഗ​മാ​യി ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണെന്ന് ​ നി​യു​ക്ത ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി വി.​കെ.​ജ​യ​രാ​ജ് പോ​റ്റി. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൂ​പ്പ​ത്തി പൊ​യ്യ വാ​രി​ക്കാ​ട്ടു​മ​ഠ​ത്തി​ല്‍ വി.​കെ. ജ​യ​രാ​ജ​ന്‍​പോ​റ്റിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. കോ​വി​ഡ് മ​ഹാ​മാ​രി മാ​റി എ​ല്ലാ​വ​ര്‍​ക്കും ന​ല്ല​തു​വ​ര​ട്ടെ എ​ന്നാ​ണ് അ​യ്യ​പ്പ​നോ​ടു​ള്ള ആ​ദ്യ​പ്രാ​ര്‍​ത്ഥ​ന​യും പ്ര​ധാ​ന പ്രാ​ര്‍​ത്ഥ​ന​യും എന്ന് ഇ​രു​കൈ​ക​ളും കൂ​പ്പി അദ്ദേഹം പ​റ​ഞ്ഞു.

അ​ങ്ക​മാ​ലി മൈ​ല​ക്കോ​ട​ത്തു​മ​ന​യി​ല്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍ ന​മ്പൂ​തി​രി (എം.​എ​ന്‍. ര​ജി​കു​മാ​ര്‍)​യാ​ണ് പു​തി​യ മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി. ഇ​ന്നു രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​രു​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. മാ​ള പൂ​പ്പ​ത്തി വാ​രി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​യ ഇ​ദ്ദേ​ഹം 2005-2006 കാ​ല​ഘ​ട്ട​ത്തി​ല്‍ മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യാ​യി​രു​ന്നു. അ​ന്നു​തൊ​ട്ടു​ള്ള വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​യ്യ​പ്പ​നെ പൂ​ജി​ക്ക​ണം എ​ന്ന​ത്. ഈ ​ആ​ഗ്ര​ഹ​ത്തി​നാ​ണി​പ്പോ​ള്‍ അ​യ്യ​പ്പ​ന്‍റെ നി​യോ​ഗം ല​ഭി​ച്ച​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ നാ​റാ​ണ​ത്ത് ശ്രീ​മ​ഹാ​വി​ഷ്ണു സ​ന്നി​ധി​യി​ല്‍ പൂ​ജാ​ദി ക​ര്‍​മ്മ​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​ണി​ദ്ദേ​ഹം. അതെ സമയം ശബരിമല ആചാര സംരക്ഷണത്തിനായി മുന്നിൽ നിന്ന ജയരാജ് പോറ്റിക്ക് അയ്യപ്പൻ തന്നെ സേവിക്കാൻ കൊടുത്ത അവസരമാണ് ഇതെന്നാണ് അയ്യപ്പ ഭക്തർ പറയുന്നത്. പാ​ര​ന്പ​ര്യ പു​രോ​ഹി​ത കു​ടും​ബാ​ഗ​മാ​യ ജ​യ​രാ​ജ് പോ​റ്റി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​യ്യ​പ്പ ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ബം​ഗ​ളൂ​രു ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

read also: ചൈനയുടെ പാദസേവ നടത്തുന്ന ഇമ്രാന് എട്ടിന്റെ പണി നൽകി ചൈന, പാകിസ്താന്റെ തന്ത്രപ്രധാനമായ രണ്ടു ദ്വീപുകള്‍ ചൈന കീഴടക്കി

അ​യ്യ​പ്പ പൂ​ജാ​ദി ക​ര്‍​മ്മ​ങ്ങ​ളി​ല്‍ പാ​ര​ന്പ​ര്യ​മാ​യി പ്ര​സി​ദ്ധി​യാ​ര്‍​ജി​ച്ച ത​റ​വാ​ട്ടി​ലെ കൃ​ഷ്ണ​ന്‍ എ​ന്പ്രാ​തി​രി​യു​ടെ മ​ക​നാ​ണി​ദ്ദേ​ഹം. ഭാ​ര്യ ഉ​മ അ​ന്ത​ര്‍​ജ​നം. വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ക്ഷ​യ്, അ​ച്ചു എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. എ​ല്ലാം പി​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും പ്രാ​ര്‍​ഥ​ന​യു​ടെ​യും ഫ​ലം എന്ന്  ര​ജി​കു​മാ​ര്‍ അ​ങ്ക​മാ​ലി പ​റ​ഞ്ഞു.

എ​ല്ലാം പി​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും പ്രാ​ര്‍​ത്ഥ​ന​യു​ടെ​യും ഫ​ല​മാ​ണെ​ന്ന് ശ​ബ​രി​മ​ല മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട അ​ങ്ക​മാ​ലി വേ​ങ്ങൂ​ര്‍ മൈ​ല​ക്കോ​ട​ത്ത് മ​ന​യി​ല്‍ എം.​എ​ന്‍.ര​ജി​കു​മാ​ര്‍ (ജ​നാ​ര്‍​ദ്ദ​ന​ന്‍ ന​മ്പൂ​തി​രി ) പ​റ​യു​ന്നു. പി​താ​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​യ​ത്. എ​ന്നാ​ല്‍ ത​ന്‍റെ നേ​ട്ടം കാ​ണാ​ന്‍ ഇ​ല്ലാ​തെ പോ​യ​തു വ​ലി​യ സ​ങ്ക​ട​മാണ്. അ​ഞ്ച് ദി​വ​സം മു​ന്‍​പാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ പി​താ​വ് നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി മ​ര​ണ​മ​ട​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button