
പത്തനംതിട്ട∙ ശബരിമല മേൽശാന്തി നറുക്കെടുപ്പ് രാവിലെ 8ന് നടന്നു. വി.കെ.ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്.
ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, അംഗങ്ങളായ അഡ്വ. എൻ വിജയകുമാർ, അഡ്വ.കെ എസ് രവി,ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ.പദ്മനാഭൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
Post Your Comments