തിരുവനന്തപുരം : ഇന്നേക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായിട്ട് 100 വര്‍ഷം തികയുകയാണ്. ഈ വേളയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നിട്ട നൂറു വര്‍ഷങ്ങള്‍ നിരന്തരമായ പോരാട്ടങ്ങളുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ക്രൂരമായ ആക്രമണങ്ങളെയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടു നീങ്ങിയത്. സ്വജീവന്‍ ത്യജിച്ചു പോരാടിയ ധീര രക്തസാക്ഷികളുടെ പ്രസ്ഥാനമാണിത്. ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന ബദല്‍ രാഷ്ട്രീയ നയമാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രസക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. പാര്‍ലമെന്റിലേയും നിയമ സഭകളിലെയും പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് രാജിന്റേയും വര്‍ഗീയ രാഷ്ട്രീയത്തിന്റേയും ജനദ്രോഹങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള ദരിദ്ര ജനകോടികളുടെ അതിജീവന പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണുള്ളത്. ഫാസിസ്റ്റ് ശക്തികളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദം മുഴക്കുന്നതും ഈ പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി പറയുന്നു.
പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായിട്ട് ഇന്നേക്ക് 100 വര്‍ഷം തികയുകയാണ്. സമത്വാധിഷ്ഠിതവും സമാധാനപൂര്‍ണവുമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തര്‍ക്കും അഭിമാനകരമായ അനുഭവമാണ് പാര്‍ട്ടിയുടെ ഒരു നൂറ്റാണ്ടത്തെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നിട്ട നൂറു വര്‍ഷങ്ങള്‍ നിരന്തരമായ പോരാട്ടങ്ങളുടേതാണ്. ക്രൂരമായ ആക്രമണങ്ങളെയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടു നീങ്ങിയത്. സ്വജീവന്‍ ത്യജിച്ചു പോരാടിയ ധീര രക്തസാക്ഷികളുടെ പ്രസ്ഥാനമാണിത്. ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന ബദല്‍ രാഷ്ട്രീയ നയമാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ പ്രസക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. പാര്‍ലമെന്റിലേയും നിയമ സഭകളിലെയും പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നത്.
ഇന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് രാജിന്റേയും വര്‍ഗീയ രാഷ്ട്രീയത്തിന്റേയും ജനദ്രോഹങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള ദരിദ്ര ജനകോടികളുടെ അതിജീവന പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണുള്ളത്. ഫാസിസ്റ്റ് ശക്തികളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദം മുഴക്കുന്നതും ഈ പാര്‍ട്ടിയാണ്. കമ്പോള മുതലാളിത്തത്തിനായി തീറെഴുതിക്കൊടുത്ത ആഗോളവല്‍കൃത ലോകത്തും ജനക്ഷേമത്തിന്റേയും അടിസ്ഥാന വര്‍ഗ വിമോചനത്തിന്റെ ബദല്‍ രാഷ്ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റാണ്.
തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിര്‍മ്മിതിയ്ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. ആ പോരാട്ട വീഥികളില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ നമുക്ക് കരുത്തായി മാറണം. നമ്മുടെ മുന്‍ഗാമികള്‍ പകര്‍ന്ന വെളിച്ചം നമുക്ക് വഴി കാട്ടണം. ധീര രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ഓര്‍മ്മകള്‍ നമുക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം പകരണം.
Post Your Comments