തിരുവനന്തപുരം : സിനിമാ ലോകത്തേക്ക് ബാല താരമായി വന്ന് പിന്നീട് നായികയായി എത്തിയ താരമാണ് മലയാളികളുടെ പ്രിയനടി സനുഷ. ഈ കഴിഞ്ഞ ദിവസങ്ങളിലായി താരത്തിന്റെ ഒരു അഭിമുഖം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനു കാരണം താന്‍ വിഷാദത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്യണമെന്ന് വരെ ചിന്തിച്ചിരുന്നതായും താരം തുറന്നു പറഞ്ഞതായിരുന്നു. ഇപ്പോള്‍ ഇതാ സനുഷയ്ക്ക് പിന്തുണയുമായി താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ്.
ബഹുമാനം തോന്നുന്നു സനുഷയോട്. അവരുടെ സംസാരം കേട്ടിരിക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ ആരംഭത്തില്‍ അവര്‍ക്ക് കടന്ന് പോവേണ്ടിവന്ന ഒരു മോശം സമയത്തെക്കുറിച്ച്. വിഷാദത്തിലൂടെയും ആത്മഹത്യാ ചിന്തയിലൂടെയും കടന്നുപോവേണ്ടിവന്ന അവസ്ഥയെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ചും സനുഷയുടെ സ്വന്തം വാക്കുകളിലൂടെത്തന്നെ കേട്ടു. ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അവസരത്തിലും പക്ഷേ വ്യക്തിപരമായി വളരെയേറെ ബുദ്ധിമുട്ടിയ സാഹചര്യങ്ങളിലൂടെ കടന്നുപോന്നതിനെക്കുറിച്ച്. വിഷമതയേറിയ ഘട്ടം വന്നപ്പോള്‍ കൃത്യമായി സഹായം തേടിയതിനെക്കുറിച്ച്. ഡോക്ടറെ സമീപിച്ചതിനെക്കുറിച്ചും മരുന്നുകള്‍ കഴിച്ചതിനെക്കുറിച്ചുമൊക്കെ.
ഇപ്പൊഴും ഡോക്ടറുടെ സഹായം തേടുന്നതില്‍ നിന്ന് ആളുകളെ തടയുന്ന തെറ്റിദ്ധാരണയെക്കുറിച്ചും സ്റ്റിഗ്മയെക്കുറിച്ചുമൊക്കെ സനുഷയുടെ വാക്കുകളില്‍ പറഞ്ഞുവയ്ക്കുന്നുണ്ട് സനുഷ. മറ്റൊരു സമൂഹത്തില്‍ ഒരുപക്ഷേ സനുഷയുടെ ഈ തുറന്നുപറച്ചില്‍ തികച്ചും സ്വഭാവികമായ ഒന്നായിരിക്കാം. ഡിപ്രഷനോ അതുപോലെയുള്ള വിഷമതകളോ വന്നാല്‍ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതില്‍ നിന്ന് ഇപ്പൊഴും ആളുകളെ തടയുന്ന തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നിടത്ത് പക്ഷേ ഈ തുറന്ന് പറച്ചില്‍ അഭിനന്ദനാര്‍ഹമാണ് നെല്‍സണ്‍ പറയുന്നു.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ബഹുമാനം തോന്നുന്നു സനുഷയോട്.
അവരുടെ സംസാരം കേട്ടിരിക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ ആരംഭത്തില്‍ അവര്‍ക്ക് കടന്ന് പോവേണ്ടിവന്ന ഒരു മോശം സമയത്തെക്കുറിച്ച്.
വിഷാദത്തിലൂടെയും ആത്മഹത്യാ ചിന്തയിലൂടെയും കടന്നുപോവേണ്ടിവന്ന അവസ്ഥയെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ചും സനുഷയുടെ സ്വന്തം വാക്കുകളിലൂടെത്തന്നെ കേട്ടു.
ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അവസരത്തിലും പക്ഷേ വ്യക്തിപരമായി വളരെയേറെ ബുദ്ധിമുട്ടിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോന്നതിനെക്കുറിച്ച്…
വിഷമതയേറിയ ഘട്ടം വന്നപ്പോള്‍ കൃത്യമായി സഹായം തേടിയതിനെക്കുറിച്ച്…ഡോക്ടറെ സമീപിച്ചതിനെക്കുറിച്ചും മരുന്നുകള്‍ കഴിച്ചതിനെക്കുറിച്ചുമൊക്കെ…
ഇപ്പൊഴും ഡോക്ടറുടെ സഹായം തേടുന്നതില്‍ നിന്ന് ആളുകളെ തടയുന്ന തെറ്റിദ്ധാരണയെക്കുറിച്ചും സ്റ്റിഗ്മയെക്കുറിച്ചുമൊക്കെ സനുഷയുടെ വാക്കുകളില്‍ പറഞ്ഞുവയ്ക്കുന്നുണ്ട് സനുഷ..
മറ്റൊരു സമൂഹത്തില്‍ ഒരുപക്ഷേ സനുഷയുടെ ഈ തുറന്നുപറച്ചില്‍ തികച്ചും സ്വഭാവികമായ ഒന്നായിരിക്കാം.
ഡിപ്രഷനോ അതുപോലെയുള്ള വിഷമതകളോ വന്നാല്‍ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതില്‍ നിന്ന് ഇപ്പൊഴും ആളുകളെ തടയുന്ന തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നിടത്ത് പക്ഷേ ഈ തുറന്ന് പറച്ചില്‍ അഭിനന്ദനാര്‍ഹമാണ്…
സഹായം തേടാന്‍ മടിക്കരുതെന്ന് പറയുന്നുണ്ട് അവര്‍..
സഹായം തേടാന്‍ എല്ലാവര്‍ക്കും ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല…അപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് സഹായം ആവശ്യമുണ്ടോയെന്ന് ഇടയ്‌ക്കെങ്കിലും ശ്രദ്ധിക്കാന്‍ നമുക്ക് പറ്റണം…
തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങള്‍…
ആ തുറന്ന് പറച്ചിലിനെയും ചിലര്‍ ട്രോള്‍ ചെയ്യുന്നത് കണ്ടു…ദുരന്തമെന്നല്ലാതെ എന്ത് പറയാനാണ്…
Post Your Comments