Latest NewsKeralaNews

അവരെ വിശ്വസിച്ച് കോണ്‍ഗ്രസിനെ അവരുടെ കൈകളില്‍ ഏല്പിക്ക്, അവര് നോക്കിക്കൊള്ളും ; ഡോ.നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം : നടിയും തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടി അംഗക്വം രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ഡോ.നെല്‍സണ്‍ ജോസഫ്. അധികാരം കിട്ടുമെന്നും കയ്യില്‍ കാശ് കിട്ടുമെന്നുമൊക്കെക്കരുതി വന്ന് കയറുന്നവരും നില്‍ക്കുന്നവരും സീറ്റ് തന്നില്ലെങ്കില്‍ പോവും എന്ന് ഭീഷണിപ്പെടുത്തുന്നവരുമൊക്കെ പോവണം എന്ന് തന്നെയാണ് പറയാനുള്ളത്. അത് എത്രയും പെട്ടെന്നാവാമോ അത്രയും നല്ലതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

സീറ്റ് തന്നില്ലെങ്കില്‍ പോവുമെന്ന് പറയുന്നവരോടൊക്കെ അനുനയിപ്പിച്ചും കാലു പിടിച്ചും സുഖിപ്പിച്ച് നിറുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഇപ്പറഞ്ഞതൊന്നും കിട്ടില്ലെന്ന് വന്നാല്‍ എന്നാണെങ്കിലും പോവുമെന്നും നെല്‍സണ്‍ പറയുന്നു. പലരും കളിയാക്കുന്നപോലെ ഫാനും ലൈറ്റും ഓഫാക്കി പാര്‍ട്ടി ഓഫീസ് പൂട്ടിയിറങ്ങുമെന്ന് അതിന്റെ അടിയിലൊരു കുറിപ്പുമില്ല, അങ്ങനെയാരും വായിക്കുകയും വേണ്ട. നിന്ന നില്‍പ്പില്‍ രണ്ട് പ്രധാനമന്ത്രിമാര്‍ ഇല്ലാതായിട്ട് കോണ്‍ഗ്രസ് തീര്‍ന്നുപോയിട്ടില്ലെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആശയങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ചവരാവണമെന്ന് മറ്റാരെയും പോലെ ആഗ്രഹമുണ്ട്. ഒരധികാരവും പ്രതീക്ഷിക്കാതെ, ഒരു നേട്ടവും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് നന്നായിക്കാണണമെന്ന് മാത്രം കരുതുന്ന കോടിക്കണക്കിനു സാധാരണക്കാരുണ്ട്. രാഹുല്‍ ഗാന്ധിയടക്കമുള്ളോര്‍ താഴേക്കൊന്ന് നോക്കിയാല്‍ അവരെക്കാണാം.

കോണ്‍ഗ്രസിന്റെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു 2014 മെയ് 16. പ്രതിനിധികളായി ആകെ 44 പേരുകള്‍ മാത്രം പറയാനുള്ള ഇടത്തേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയ ദിവസം. ഇനിയൊരിക്കലും എഴുന്നേല്‍ക്കില്ലെന്ന് എതിരാളികള്‍ മുദ്രകുത്തിയ ദിവസം. പക്ഷേ അന്നുപോലും കോണ്‍ഗ്രസിന് പത്തുകോടി അറുപത്തിയൊന്‍പത് ലക്ഷത്തി മുപ്പത്തയ്യായിരത്തി തൊള്ളായിരത്തിനാല്‍പ്പത്തിരണ്ട് വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നു. ചില പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരുടെ ആയുഷ്‌കാലത്തില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെയത്രയും. അവരെ വിശ്വസിക്ക്. നെല്‍സണ്‍ പറയുന്നു.

നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

സിനിമാതാരവും മുന്‍ കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയെന്ന് വായിച്ചു.
നല്ല കാര്യം.
അധികാരം കിട്ടുമെന്നും കയ്യില്‍ കാശ് കിട്ടുമെന്നുമൊക്കെക്കരുതി വന്ന് കയറുന്നവരും നില്‍ക്കുന്നവരും സീറ്റ് തന്നില്ലെങ്കില്‍ പോവും എന്ന് ഭീഷണിപ്പെടുത്തുന്നവരുമൊക്കെ പോവണം എന്ന് തന്നെയാണ് പറയാനുള്ളത്.
അത് എത്രയും പെട്ടെന്നാവാമോ അത്രയും നല്ലത്.
അല്ലാതെ സീറ്റ് തന്നില്ലെങ്കില്‍ പോവുമെന്ന് പറയുന്നവരോടൊക്കെ അനുനയിപ്പിച്ചും കാലു പിടിച്ചും സുഖിപ്പിച്ച് നിറുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഇപ്പറഞ്ഞതൊന്നും കിട്ടില്ലെന്ന് വന്നാല്‍ എന്നാണെങ്കിലും പോവും.
പലരും കളിയാക്കുന്നപോലെ ഫാനും ലൈറ്റും ഓഫാക്കി പാര്‍ട്ടി ഓഫീസ് പൂട്ടിയിറങ്ങുമെന്ന് അതിന്റെ അടിയിലൊരു കുറിപ്പുമില്ല, അങ്ങനെയാരും വായിക്കുകയും വേണ്ട.
നിന്ന നില്‍പ്പില്‍ രണ്ട് പ്രധാനമന്ത്രിമാര്‍ ഇല്ലാതായിട്ട് കോണ്‍ഗ്രസ് തീര്‍ന്നുപോയിട്ടില്ല.
പപ്പുവെന്നും പൊട്ടനെന്നും വിളിച്ച് എഴുതിത്തള്ളി മാറ്റിനിര്‍ത്തിയിടത്തുനിന്ന് തിരിച്ചുവന്ന ഒരു നേതാവ് കോണ്‍ഗ്രസിനുണ്ട്..
ഇപ്പൊഴും ഒരു സംസ്ഥാന അതിര്‍ത്തി തന്റെ മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെട്ടാല്‍ അതെങ്ങനെ തുറക്കണമെന്ന് അറിയാവുന്ന നേതാവ്.
ഇടയ്‌ക്കെവിടെയോ ആരോ കോണ്‍ഗ്രസില്‍ നിന്ന് ഇനി ആരൊക്കെയാണ് പോകേണ്ടവരെന്ന് ലിസ്റ്റെടുക്കുന്നത് കണ്ടു. ആരെയൊക്കെ രാജ്യദ്രോഹിയാക്കണമെന്നും ആരെയൊക്കെ പാക്കിസ്ഥാനിലയയ്ക്കണമെന്നും കോണ്‍ഗ്രസുകാര്‍ ചോദിക്കാറില്ല.
കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആശയങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ചവരാവണമെന്ന് മറ്റാരെയും പോലെ ആഗ്രഹമുണ്ട്.
ഒരധികാരവും പ്രതീക്ഷിക്കാതെ, ഒരു നേട്ടവും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് നന്നായിക്കാണണമെന്ന് മാത്രം കരുതുന്ന കോടിക്കണക്കിനു സാധാരണക്കാരുണ്ട്. രാഹുല്‍ ഗാന്ധിയടക്കമുള്ളോര്‍ താഴേക്കൊന്ന് നോക്കിയാല്‍ അവരെക്കാണാം.
കോണ്‍ഗ്രസിന്റെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു 2014 മെയ് 16. പ്രതിനിധികളായി ആകെ 44 പേരുകള്‍ മാത്രം പറയാനുള്ള ഇടത്തേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയ ദിവസം. ഇനിയൊരിക്കലും എഴുന്നേല്‍ക്കില്ലെന്ന് എതിരാളികള്‍ മുദ്രകുത്തിയ ദിവസം.
പക്ഷേ അന്നുപോലും കോണ്‍ഗ്രസിന് പത്തുകോടി അറുപത്തിയൊന്‍പത് ലക്ഷത്തി മുപ്പത്തയ്യായിരത്തി തൊള്ളായിരത്തിനാല്‍പ്പത്തിരണ്ട് വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നു. ചില പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരുടെ ആയുഷ്‌കാലത്തില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെയത്രയും..
അവരെ വിശ്വസിക്ക്.
അവരെ വിശ്വസിച്ച് കോണ്‍ഗ്രസിനെ അവരുടെ കൈകളില്‍ ഏല്പിക്ക്.
അവര് നോക്കിക്കൊള്ളും…
ആ ലൈറ്റും ഫാനും ഇവിടെ ഇന്ത്യയുള്ളിടത്തോളം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button