Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പ​വ​ന് 80 രൂ​പ​യും,  ഗ്രാ​മി​ന് 10 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 37,440, ഗ്രാമിന് 4,680 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1,899.04 ഡോളറിലാണ് വ്യാപാരം.

Also read : ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

വെ​ള്ളി​യാ​ഴ്ച പ​വ​ന് 200 രൂ​പ താ​ഴ്ന്ന ശേ​ഷ​മാ​ണ് കേരളത്തിൽ ഇ​ന്ന് നേ​രി​യ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇന്നലെ ഒരു പവന് 37,360, ഗ്രാമിന് 4,670 രൂ​പ​യി​ലാ​യിരുന്നു വ്യാ​പാ​രം . ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ല കു​റ​ഞ്ഞ​ത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 37,800 രൂപയിലും, ഗ്രാമിന് 4,725 രൂപയിലുമായിരുന്നു വ്യാപാരം.

ഒക്ടോബര്‍ 10നാണ് ഈ നിരക്കിലേക്ക് എത്തിയത്. ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button