ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷം ഇന്ത്യാ ചൈനാ ബന്ധത്തെ പിടിച്ചുലച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വെര്‍ച്വല്‍ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1975 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു വലിയ പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്താണ് ഇത്തരമൊരു പ്രകോപനത്തിന് കാരണം എന്നത് സംബന്ധിച്ച് ന്യായമായ വിശദീകരണം ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഡാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ചൈന മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഇന്ത്യ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അതിര്‍ത്തിയിലെ ചൈനീസ് സേനാ സാന്നിദ്ധ്യം ഗുരുതര സുരക്ഷാ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്കിനെയും അരുണാചല്‍ പ്രദേശിനെയും കുറിച്ച് സംസാരിക്കാന്‍ ചൈനയ്ക്ക് അധികാരമില്ലെന്നും സേനാ പിന്മാറ്റത്തില്‍ സംയുക്ത പ്രസ്താവനയിലുള്ള ധാരണ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
Post Your Comments