റിയാദ് : സൗദിയിൽ മരണസംഖ്യ 5100കടന്നു.വെള്ളിയാഴ്ച്ച 433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 17പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 341,495ഉം, മരണസംഖ്യ 5144ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also read : വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്കേറ്റു, 10പേരുടെ നില ഗുരുതരം
മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 468 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 327,795ആയി ഉയർന്നു. നിലവിൽ 8556പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച നടത്തിയ 53,032 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,267,825 ആയി ഉയർന്നു.
Post Your Comments