കോട്ടയം : കെഎസ്ആർടിസി ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂടിനു സമീപമുണ്ടായ അപകടത്തിൽ പത്തു വയസുകാരനായ അമിത് ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തിൽ മരിച്ച ജലജയുടെ മകനാണ് അമിത്. ജലജയുടെ സഹോദരി ജയന്തിയുടെ മകൻ അതുൽ (11) ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
Also read : സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
വെള്ളിയാഴ്ച വൈകുന്നേരം 5.40 നു പുതുപ്പള്ളി -ഞാലിയാകുഴി റോഡിൽ കൊച്ചാലുംമൂട് വടക്കേക്കര സ്കൂളിനു മുന്നിലായിരുന്നു സംഭവം. ചങ്ങനാശേരിയിൽനിന്ന് ഏറ്റുമാനൂരിലേക്കുപോയ കെഎസ്ആർടിസി ബസിൽ എതിരെ വന്ന മാരുതി 800 ആൾട്ടോ കാർ ഇടിക്കുകയായിരുന്നു.
മുരിക്കുംവയൽ പ്ലാക്കിപ്പടി കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ കെ.കെ. ജിൻസ് (33), പിതൃസഹോദരീ ഭർത്താവ് കുന്നന്താനം സ്വദേശി മുരളി (70), മുരളിയുടെ മകൾ ചാന്നാനിക്കാട് മൈലുംമൂട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ജലജ (40) എന്നിവരാണു ഇന്നലെ മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ മുൻ സീറ്റിലിരുന്ന രണ്ടു പേരെ കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. പരുത്തുംപാറ പിആർഡിഎസ് ശ്മശാനത്തിൽ ബന്ധുവിന്റെ സംസ്കാരത്തിൽ പങ്കെടുത്തശേഷം മുരളിയെ കവിയൂരിലുള്ള വീട്ടിൽ എത്തിക്കാൻ പോകുംവഴിയാണ് അപകടം.
Post Your Comments