Latest NewsNewsGulf

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും; കുവൈത്തുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ

കുവൈത്ത് സിറ്റി: കുവൈത്തുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ചചെയ്യുകയും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്‍റെ വിവിധ വശങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

Read Also: മാസ്ക്‌ ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്

രാജ്യത്തെ പരസ്പര നിക്ഷേപങ്ങള്‍, വാണിജ്യ വ്യാപാരം എന്നിവ വര്‍ദ്ധിപ്പിക്കാനും കുവൈത്തിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അംബാസഡറുടെ സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈത്തും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് കുവൈത്ത് ഭരണാധികാരികളുമായി ഇന്ത്യന്‍ സ്ഥാനപതിയുടെ നയതന്ത്ര കൂടിക്കാഴ്ചകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button