COVID 19Latest NewsNewsInternational

പ്രതീക്ഷ മങ്ങുന്നു… മരുന്ന് പരാജയം…. പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടണ്‍; കൊറോണയ്ക്കെതിരെ ഫലപ്രദമാകുമെന്ന മരുന്ന് പരാജയമെന്ന് കണ്ടെത്തല്‍. റെംഡിസിവിര്‍ എന്ന മരുന്ന് കൊവിഡ് മരണങ്ങള്‍ കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നായുള്ള 11,000 പേരില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തിയ ക്ലിനിക്കല്‍ ട്രയലിലാണ് മരുന്ന് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read Also : രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു …. തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റെംഡെസിവിര്‍, മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍, ആന്റി എച്ച്ഐവി മരുന്ന് കോമ്പിനേഷന്‍ ലോപിനാവിര്‍ / റിറ്റോണാവീര്‍, ഇന്റര്‍ഫെറോണ്‍ എന്നിവയുള്‍പ്പെടെയുള്ള നാല് മരുന്നുകളാണ് ആളുകളില്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയൊന്നും മരണ നിരക്ക് കുറയ്ക്കാനോ, രോഗം വളരെ പെട്ടെന്ന് ഭേദമാക്കാനോ പര്യാപ്തമല്ലെന്ന് കണ്ടെത്തലില്‍ പറയുന്നു. അതേസമയം പഠനത്തിലെ കണ്ടെത്തല്‍ ഇതുവരെ അവലോകനത്തിന് വിധേയമായിക്കിയിട്ടില്ല.

നോവല്‍ കൊറോണ വൈറസിനെതിരേയുള്ള ചികിത്സയില്‍ നിര്‍ദേശിച്ച ആദ്യ മരുന്നുകളിലൊന്നായിരുന്ന റെംഡിസിവിര്‍ അമേരിക്കന്‍ കമ്പനിയായ ഗീലീജ് സയന്‍സാസാണ് വികസിപ്പിച്ചെടുത്തത്. യുഎസ് ലൈസന്‍സ് അതോറിറ്റി അംഗീകാരം നേടിയ ആദ്യത്തെ മരുന്നായിരുന്നു ഇത്.

അതേസമയം, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലോപിനാവിര്‍ / റിട്ടോനാവിര്‍ എന്നിവ ഫലപ്രദമല്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ തന്നെ ഇവയുടെ പരീക്ഷണങ്ങള്‍ നിര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button