അബുദാബി : പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നതിൽ യുഎഇയിൽ ആശങ്ക. വ്യാഴാഴ്‍ച 1398 പേര്‍ക്ക് ആണ് കോവിഡ് ബാധിച്ചത്. രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,11,437ഉം, മരണസംഖ്യ 452ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1666 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 1,03,325 ആയി ഉയർന്നു. നിലവിൽ 7,660 പേർ ചികിത്സയിലാണ്. 1,14,147 പരിശോധനകള്‍ നടത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 1.13 കോടിയിലധികമായെന്നും റിപ്പോർട്ടിൽ പറയുന്നു.
Also read : പാകിസ്ഥാനും അഫ്ഗാനും ഇന്ത്യയേക്കാള്‍ നന്നായി കോവിഡ് കൈകാര്യം ചെയ്തു : രാഹുല്‍ ഗാന്ധി
ഒരു പ്രവാസി മലയാളി കൂടി കോവിഡ് ഒമാനിൽ ബാധിച്ച് മരിച്ചു 12 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ സിവില്‍ എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍. 22 ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം സലാലയില്‍ സംസ്‌കരിക്കും. ഭാര്യ പൊന്നമ്പിളി, രണ്ട് മക്കൾ ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ 30 ആയി ഉയര്‍ന്നു.
Post Your Comments