ന്യൂഡല്‍ഹി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മെച്ചമായി കോവിഡ് സാഹചര്യം കൈകാര്യം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണ് ഇതെന്ന് രാഹുല്‍ പരിഹസിച്ചു. കോവിഡ് മൂലം രാജ്യങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക തിരിച്ചടിയില്‍ ഐഎംഎംഫിന്റെ പ്രവചനം ഷെയര്‍ ചെയ്തുകൊണ്ടാണ് ട്വിറ്ററില്‍ രാഹുലിന്റെ വിമര്‍ശനം.
ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച് 10.3 ശതമാനം ഇടിയുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. പ്രതിശീര്‍ഷ വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയുടെ മറികടക്കുമെന്ന ഐഎംഎഫ് നിഗമനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസവും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആറു വര്‍ഷത്തെ ബിജെപി ഭരണത്തിന്റെ നേട്ടമാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു.
read also: ബലൂചിസ്ഥാൻ സംഘർഷം, വിമോചനപ്പോരാളികളുടെ ആക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പടെ 20 പാക് സൈനികർ കൊല്ലപ്പെട്ടു
ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ചൈന, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവയുടെ സമ്ബദ് നിലയാണ് ഐഎംഎഫ് പ്രവചനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും മോശം ഇന്ത്യയുടേതാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
Post Your Comments