മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനം ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 311 പോയിന്റ് ഉയർന്നു 40039ലും നിഫ്റ്റി 75 പോയിന്റ് ഉയർന്നു 11,755ലുമാണ് വ്യാപാരം തുടങ്ങിയത്. ഐടി, ബാങ്ക് സൂചികകള്‍ ഒരു ശതമാനവും മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അര ശതമാനവും നേട്ടത്തിലാണ്.
Also read :സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു
ഇന്‍ഡസിന്റ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ഐടിസി, ഏഷ്യന്‍ പെയന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments